Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി ‘അ​ക​ക്ക​ള​രി’​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി ‘അ​ക​ക്ക​ള​രി’​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel

ദ​മ്മാം: മ​ല​ർ​വാ​ടി ദ​മ്മാം ഘ​ട​കം ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ‘അ​ക​ക്ക​ള​രി’​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ലോ​ക് ഡൗ​ണി​ൽ കു​ട്ടി​ക​ളെ ക്രി​യാ​ത്മ​ക​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജൂ​നി​യ​ർ, സ​ബ്ജൂ​നി​യ​ർ, കി​ഡ്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ വാ​ർ​ത്താ​വ​ത​ര​ണം, കൊ​ളാ​ഷ് നി​ർ​മാ​ണം, ക​ഥ പ​റ​യ​ൽ എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. 

വ​ർ​ത്താ​വ​ത​ര​ണ​ത്തി​ൽ ഷാ​മി​ൽ സു​ബൈ​ർ, അ​ഥീ​ന ബ​ഷീ​ർ, ഹാ​വാ​സ് റ​സാ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കൊ​ളാ​ഷ് നി​ർ​മാ​ണ​ത്തി​ൽ ഷ​ബീ​ബ് അ​ബ്​​ദു​ൽ ഹ​മീ​ദ്, മ​നാ​ൽ ആ​മി​ന, അ​സ്​​വി​ൻ സാ​ദ​ത്ത്, മു​ഹ​മ്മ​ദ് വ​സീം, ക​ഥ പ​റ​യ​ലി​ൽ ഇ​ഷ്യ സ​ക്കീ​ർ, ഐ​ഷ ഇ​സ, അ​ഫ്നാ​ൻ മു​ഹ​മ്മ​ദ് ന​ജം എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി.  ഓ​രോ വി​ഭാ​ഗ​ത്തി​ലേ​യും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​നം മി​ക​ച്ച​തും നി​ല​വാ​ര​മു​ള്ള​തും ആ​യി​രു​ന്നു എ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്നും സ​മ്മാ​ന​വി​ത​ര​ണം കോ​വി​ഡ്-19 നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ങ്ങി​യ ശേ​ഷം ന​ട​ത്തു​മെ​ന്നും മ​ല​ർ​വാ​ടി ദ​മ്മാം സോ​ൺ ടീം ​ലീ​ഡ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ മെ​ഹ്‌​ബൂ​ബ്, ന​ജ്‌​ല സാ​ദ​ത്ത്, മ​​െൻറ​ർ​മാ​രാ​യ ഷൗ​ക്ക​ത്ത്, ശി​ഫാ അ​ലി, റു​ക്സാ​ന അ​ഷീ​ൽ, നെ​ബീ​ൽ, സ​ജ്ന സ​ക്കീ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story