ജിദ്ദ: മൂക്കും വായും മൂടുംവിധം മാസ്ക് ധരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു. പല ആളുകളും ആരോഗ്യസുരക്ഷ മുൻകരുതൽ ശരിയായ രീതിയിൽ പാലിക്കുന്നില്ല. ഇത് രോഗപ്പകർച്ചക്ക് വലിയ കാരണമാണ്. വരുംഘട്ടങ്ങളിൽ ആരോഗ്യസുരക്ഷ മുൻകരുതൽ പാലിക്കൽ വളരെ പ്രധാനമാണ്. എന്നാൽ, തനിച്ചിരിക്കുേമ്പാഴും മറ്റുള്ളവരിൽനിന്ന് വളരെ അകന്നാണെങ്കിലും മാസ്ക് ധരിക്കൽ അത്ര നിർബന്ധമില്ല.
അതുപോലെ ഒ ാഫിസുകളിൽ മറ്റാരുമില്ലെങ്കിലും കാറിനുള്ളിൽ അടച്ചിട്ട് തനിച്ചാണെങ്കിലും മാസ്ക് ധരിക്കണമെന്നില്ല. സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. മറ്റുള്ളവർക്കിടയിൽ രണ്ടു മീറ്ററിൽ കൂടുതൽ അകലം പാലിക്കണം.
കൈ ഇടക്കിടെ അണുമുക്തമാക്കിക്കൊണ്ടിരിക്കണം. ഹസ്തദാനവും വസ്തുക്കളുടെ ഉപരിതല സ്പർശനവും ഒഴിവാക്കണം. സംഘംചേരലും രോഗപ്പകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. ആരോഗ്യനിർദേശങ്ങൾ പാലിക്കുന്നത് നിയമലംഘനങ്ങളും ശിക്ഷാനടപടികളും ഒഴിവായിക്കിട്ടാനല്ല. മറിച്ച് സ്വന്തവും മറ്റുള്ളവരുടെയും ആരോഗ്യരക്ഷക്കാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.