വാറ്റ് വർധനവിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

റിയാദ്​: മൂല്യ വർധിത നികുതി (വാറ്റ്‌) നിരക്ക് 15 ശതമാനമായി വർധിക്കു​േമ്പാൾ രാജ്യത്തെ വ്യാപാരസ്ഥാപനങ്ങളും ഉപഭോക്താക്കളും ശ്രദ്ധിക്കേണ്ടത് എന്തെല്ലാമെന്ന്​ താഴെ പറയുന്നു. സൗദി സാമ്പത്തിക മന്ത്രാലയത്തി​​െൻറ പ്രത്യേക മാർഗനിർദേശങ്ങൾ അനുസരിച്ച്​ തയാറാക്കിയ സുപ്രധാന വിവരങ്ങളാണിവ. 
1. ജൂലൈ ഒന്ന് മുതൽ പുതുക്കിയ വാറ്റ്‌ നിരക്ക്​ രേഖപ്പെടുത്തിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണം
2. വാറ്റ്‌ ബില്ലിങ്ങിലും മറ്റു കണക്കു രേഖകളിലും പുതുക്കിയ നിരക്ക് ഉറപ്പുവരുത്തണം
3. നിലവിലെ കോൺട്രാക്ടുകൾ പരിശോധിക്കുകയും മാറ്റങ്ങൾ വരുത്തുകയും വേണം
4. വാങ്ങുന്ന സാധനങ്ങളുടെ ബില്ലിൽ പുതുക്കിയ നിരക്ക് ഉണ്ടെന്ന്​ ഉറപ്പുവരുത്തണം
5. നേരത്തെ വിറ്റ സാധനങ്ങൾ തിരിച്ചെടുക്കു​േമ്പാൾ അത്​ കണക്കിൽ കൃത്യമായി രേഖപ്പെടുത്തണം
2020 മെയ് 11ന്​ മുമ്പുള്ള കരാറുകൾക്കും ബില്ലിങ്ങിനും ചില മാനദണ്ഡങ്ങൾ അനുസരിച്ചു അഞ്ച്​ ശതമാനം വാറ്റ്‌ നൽകിയാൽ മതി. ളവ്​​ 2021 ജൂൺ 30 വരെ ലഭിക്കും.

2020 മെയ് 11ന്​ മുമ്പ് ഉള്ള കരാറുകൾ/ബില്ലിങ്ങുകൾ
ഉൽപന്നങ്ങളുടെ വിതരണം സംബന്ധിച്ച്​​ നേരത്തെയുള്ള കരാർ നിലനിൽക്കുന്നതിനാൽ 
താഴെ പറയുന്നതിൽ ഏതാണോ ആദ്യം വരുന്നത്​ അതുവരെ അഞ്ച്​  ശതമാനമായിരിക്കും വാറ്റ്

1. കരാർ കാലാവധി അവസാനിക്കൽ
2. കരാർ പുതുക്കൽ
3. 2021 ജൂൺ 30

2020 മെയ് 11നും ജൂൺ 30നും ഇടയിലുള്ള കരാറുകൾ/ബില്ലിങ്ങുകൾ
ഇത്തരം വിതരണ കരാറുകളിൽ ജൂൺ 30 വരെ അഞ്ച്​ ശതമാനം വാറ്റും ജൂലൈ ഒന്ന് മുതൽ 15 ശതമാനം വാറ്റുമായിരിക്കും.

സൗദി സാമ്പത്തിക മന്ത്രാലയത്തി​​െൻറ മാർഗനിർദേശങ്ങൾ അനുസരിച്ച്​ 15 ശതമാനം വാറ്റിന് വിധേയമായ ഇടപാടുകൾക്ക്‌ അഞ്ച്​ ശതമാനമാണ് ബിൽ ചെയ്തതെങ്കിൽ  ബാക്കി 10 ശതമാനം വാറ്റിന് അധിക ബില്ല്​ നൽകണം. കൃത്യമായ വാറ്റ്​ റിട്ടേൺ സമർപ്പണവും കണക്കു രേഖകൾ സൂക്ഷിക്കലും വളരെ അനിവാര്യമാണ്. വർധിച്ച വാറ്റ്  മുഖേനെ സംഭവിക്കുന്ന പാകപിഴകൾക്ക്​ വലിയ പിഴ ഈടാക്കുന്നതായിരിക്കും.  

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.