ജുബൈൽ: പനിബാധിച്ച് ചികിത്സയിലായിരുന്ന മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ഓടനാവട്ടം കുടവട്ടൂർ സ്വദേശി അമ്പാടിയിൽ മധുസൂദനൻ (58) ആണ് മരിച്ചത്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ 10 വർഷമായി ഫാബ്രിക്കേറ്റർ ജോലി ചെയ്തുവരുകയിരുന്നു. രണ്ടാഴ്ച മുമ്പ് പനിബാധിച്ച് ചികിത്സ തേടിയിരുന്നു. കഴിഞ്ഞദിവസം ശ്വാസതടസ്സം അനുഭവപ്പെടുകയും ജുബൈൽ ക്രൈസിസ് മാനേജ്മൻറ് പ്രതിനിധി സയ്യിദ് മേത്തറുടെ നേതൃത്വത്തിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അത്യാഹിത വിഭാഗത്തിൽനിന്നും പ്രാഥമിക ചികിത്സ നൽകിയശേഷം വൈകീേട്ടാടെ വിട്ടയച്ചു. വീട്ടിൽ ക്വറൻറീൻ ചെയ്യാൻ നിർദേശിച്ചിരുന്നു. തനിക്ക് കോവിഡ് ബാധിച്ചതാവുമെന്ന ധാരണയിൽ താമസസ്ഥലത്ത് ഇദ്ദേഹം മാനസിക പിരിമുറുക്കം പ്രകടിപ്പിക്കുകയും ക്രൈസിസ് മാനേജ്മെൻറ് ടീം കൗൺസലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. നാട്ടിൽനിന്ന് കുടുംബവും അദ്ദേഹത്തെ വിളിച്ചു സമാശ്വസിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് താമസസ്ഥലത്ത് പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. കോവിഡ് പരിശോധനഫലം ഇനിയും വന്നിട്ടില്ല. ഭാര്യ: സുധർമ. മക്കൾ: അഭിരാമി, അഭിജിത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.