ജിദ്ദ: സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽവേ പദ്ധതിയുടെ ആദ്യഘട്ടം 2023 ൽ പൂർത്തിയാകുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സാമ്പത്തിക കാര്യ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ ഖലീഫ അൽഅബ്രി അറിയിച്ചു. 2025ൽ ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നിവയെ ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടവും പൂർത്തിയാകും.
പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിലെ എല്ലാ ചരക്ക് നീക്കങ്ങളും എളുപ്പമാകും. ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയായത് കൊണ്ടാണ് ഗൾഫ് റെയിൽവേ (ഖലീജ് റെയിൽവേ) എന്ന് പേരിട്ടത്. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ചരക്കുഗതാഗതത്തിനും ഗൾഫ് രാജ്യങ്ങൾക്കിടയിലെ വാണിജ്യ ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഇൗ പദ്ധതി നടപ്പാക്കുന്നത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.