ജുബൈൽ: ‘ഫാദേഴ്സ് ഡേ’പ്രമാണിച്ച് ജുബൈൽ മലയാളി സമാജം കുട്ടികൾക്ക് വേണ്ടി ‘അച്ഛനെയാണെനിക്കിഷ്ടം’എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നും നാട്ടിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികൾ കഥകൾ, നാടകങ്ങൾ, പ്രസംഗങ്ങൾ, കവിതകൾ എന്നിവ അവതരിപ്പിച്ചു. വിക്ടർ ചാനലിലൂടെ കുട്ടികൾക്ക് പ്രിയങ്കരിയായി മാറിയ അധ്യാപിക സായി ശ്വേത മുഖ്യാതിഥിയായിരുന്നു. പ്രസിഡൻറ് തോമസ് മാത്യു മമ്മൂടൻ അധ്യക്ഷത വഹിച്ചു.
എൻ. സനിൽകുമാർ സന്ദേശം കൈമാറി. മാത്യു, സ്വാതി, അലീവിയ, ജോയൽ, മോക്ഷ, അങ്കിത, അനാമിക, ഫവാസ്, റാഹേൽ അർജുൻ, ആര്യ, അനഘ, കല്യാണി പവിത്ര എന്നീ വിദ്യാർഥികൾ പരിപാടികൾ അവതരിപ്പിച്ചു. അബി ജോൺ, ആശ ബൈജു, ഡോ. നവ്യ വിനോദ്, നജീബ് വക്കം, അജ്മൽ സാബു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അയിഷ നജ അവതാരകയായിരുന്നു. ബൈജു അഞ്ചൽ സ്വാഗതവും ബെൻസി ആംബ്രോസ് നന്ദിയും പറഞ്ഞു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.