ബുറൈദ: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ബുറൈദ സെൻട്രൽ ആശുപത്രിയിലെ നെഫ്രോളജി സ്പെഷലിസ്റ്റ് ഡോ. ഇനാമുൽ ഹഖ് നിര്യാതനായി. 25 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഹൃദയ സംബസമായ അസുഖവും അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി പെട്ടെന്ന് അസുഖം മൂർച്ഛിക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു.
1996ലാണ് അദ്ദേഹം സെൻട്രൽ ആശുപത്രിയിൽ ചുമതലയേൽക്കുന്നത്. അന്നു മുതൽ ആശുപത്രിയിലെത്തുന്ന സ്വദേശികളും വിദേശികളുമായ രോഗികൾക്ക് മുഴുവൻ പ്രിയങ്കരനായിരുന്നു ഇനാമുൽ ഹഖ്. ഇദ്ദേഹത്തിന് രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം മൂന്നു മക്കളാണ്. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ ബുറൈദയിലെ സാമൂഹിക പ്രവർത്തകൻ മുജീബ് കുറ്റിച്ചിറ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.