റിയാദ്: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ റിയാദിലെ യാരാ ഇൻറർനാഷനൽ സ്കൂളിൽ സയൻസ്, കോമേഴ്സ് വിഭാഗങ്ങളിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 97.1 ശതമാനം കുട്ടികൾക്കും ഫസ്റ്റ് ക്ലാസ് ലഭിച്ചു. 76.5 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും സ്വന്തമാക്കി. 94.80 ശതമാനം മാർക്കോടെ റീമ മാറൻകുളങ്ങര സയൻസ് സ്ട്രീമിൽ സ്കൂൾ ടോപ്പറായി.
90.40 ശതമാനം മാർക്ക് നേടി അക്ഷയ് വി. സുധീറാണ് കോമേഴ്സ് സ്ട്രീമിൽ സ്കൂൾ ടോപ്പർ. പി. അഭയ് സപ്നേഷ് വലിയ, ഉസ്മാൻ അസം മുഹമ്മദ്, മുഹമ്മദ് ജുനൈസ് സുബൈർ, അഫ്റ ഹനാൻ, ഹംസ ആരിഫ് സിദ്ദീഖി, റീമ മാറാകുളങ്ങര, മൈമൂന സഹീർ, സുമയ്യ അബ്ദുൽ റഷീദ്, സുബ്ഹാൻ അഹമ്മദ്, ദിലീന ഇഖ്ബാൽ, അക്ഷയ് വി. സുധീർ, ആൻസ് മരിയ ടോണി, സോയ സദഫ്, ആയിഷ എന്നിവർ വിവിധ വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.