ജിദ്ദ: ഹജ്ജ് വേളയിൽ തീർഥാടകരെ സ്വീകരിക്കാൻ മിനയിലെ ‘അബ്റാജ് മിന’ ഒരുങ്ങുന്നു. കോവിഡ് പശ്ചാത്തലത്തിൽ പരിമിതമായ ആളുകളെ പെങ്കടുപ്പിച്ചുള്ള ഇത്തവണത്തെ ഹജ്ജ് വേളയിൽ മിനയിലെ മലഞ്ചെരുവിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കെട്ടിടങ്ങളിലായിരിക്കും തീർഥാടകരെ താമസിപ്പിക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണ്. 12 നിലകളുള്ള ആറ് റെസിഡൻഷ്യൽ ടവറുകളിലായി നിരവധി പേർക്ക് താമസിക്കാനാകും. ജംറക്കടുത്താണ് ഇൗ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്.
ഇത്തവണെത്ത ഹജ്ജ് വേളക്ക് നിശ്ചയിച്ച പ്രത്യേക ആരോഗ്യ പെരുമാറ്റച്ചട്ടങ്ങളിൽ തീർഥാടകർക്ക് മിനയിലെ അബ്റാജ് മിനയിൽ താമസ സൗകര്യമൊരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചാണ് ഇത്തവണ തീർഥാടകർക്ക് താമസ സൗകര്യമൊരുക്കുന്നത്. മിനയിലും അറഫയിലും മുസ്ദലിഫയിലും ഒാരോ തീർഥാടകനുമിടയിൽ ചുരുങ്ങിയത് ഒമ്പത് മീറ്റർ അകലം പാലിച്ചായിരിക്കും താമസ സൗകര്യമൊരുക്കുക. ജംറകളിലെറിയുന്നതിന് അണുമുക്തമാക്കിയ കല്ലുകൾ പ്രത്യേക പാക്കറ്റുകളിലാക്കി വിതരണം ചെയ്യുക, ഭക്ഷണം നേരത്തേ പാകം ചെയ്തതും ഒറ്റത്തവണ ഉപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക് ബാഗുകളിലായിരിക്കണമെന്നും ഹജ്ജ് പെരുമാറ്റച്ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.