റിയാദ്: 21 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഷിംന അബ്ദുൽ മജീദിന് റിയാദ് കെ.എം.സി.സി വനിത കമ്മിറ്റി യാത്രയയപ്പ് നൽകി. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് റഹ്മത്ത് അഷ്റഫ് അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൻ ഖമറുന്നീസ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മൂന്നു വർഷമായി വനിത വിങ്ങിെൻറ ജോയൻറ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഷിംന റിയാദിലെ പാചകവേദികളിൽ മത്സരാർഥിയായും വിധികർത്താവായും നിറസാന്നിധ്യമായിരുന്നു. കേക്ക് നിർമാണ രംഗത്തും പരിശീലന രംഗത്തും റിയാദിലെ കുടുംബിനികൾക്ക് പരിചിതയാണ് ഷിംന മജീദ്. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉപഹാരം കൈമാറി.
നാസർ മാങ്കാവ്, പി.സി. അബ്ദുൽ മജീദ്, ഹസ്ബിന നാസർ, താഹിറ മാമുക്കോയ, ഷഹർബാൻ മുനീർ, നജ്മ ഹാഷിം, ഫസ്ന ഷാഹിദ്, മുഹമ്മദ് കളപ്പാറ, മാമു മുഹമ്മദ് കണ്ണൂർ എന്നിവർ സംസാരിച്ചു. ഷിംന അബ്ദുൽ മജീദ് മറുപടിപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ജസീല മൂസ സ്വാഗതവും ട്രഷറർ നുസൈബ മാമു നന്ദിയും പറഞ്ഞു. മലപ്പുറം കാളമ്പാടി സ്വദേശിയായ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പി.സി. അബ്ദുൽ മജീദിെൻറ ഭാര്യയാണ് ഷിംന. റിയാദ് മോഡേൺ മിഡിലീസ്റ്റ് ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികളായ ആയിശ അബ്ദുൽ മജീദ്, മുഹമ്മദ് സ്വാലിഹ് അബ്ദുൽ മജീദ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.