റിയാദ്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യാന്തര വ്യോമഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്ത ി സൗദി അറേബ്യ. മാർച്ച് 15 (ഞായറാഴ്ച) മുതൽ രണ്ടാഴ്ചത്തേക്കാണ് രാജ്യത്തേക്കും പുറത്തേക്കുമുള്ള മുഴുവൻ വിമാന സർവീസ ുകൾക്കും ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ മുതൽ നിരോധനം പ്രാബല്യത്തിൽ വരും. വിദേശത ്തുള്ള സൗദി പൗരന്മാരെ തിരികെ കൊണ്ടുവരാൻ വേണ്ടിയല്ലാതെ ഒരു വിമാനവും സൗദിയിൽ നിന്ന് ഇൗ കാലയളവിൽ പുറത്തേക്ക് പറക്കില്ല.
ആദ്യം ഇന്ത്യ ഉൾപ്പെടെ 39 രാജ്യങ്ങളുമായാണ് വ്യോമ ഗതാഗതം സൗദി അറേബ്യ അവസാനിപ്പിച്ചിരുന്നത്. അത് അനിശ്ചിത കാലത്തേക്കാണെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്. അതോടെ മലയാളികളുൾപ്പെടെ ഇൗ രാജ്യങ്ങളിലുള്ള സൗദിയിലേക്കുള്ള യാത്രക്കാരെല്ലാം ആശങ്കയിലായിരുന്നു. എന്നാൽ പുതിയ തീരുമാനം കൃത്യമായും രണ്ടാഴ്ച എന്ന കാലാവധി നിശ്ചയിച്ചുള്ളതാണ്. അത് മുഴുവൻ ലോക രാജ്യങ്ങൾക്കും ബാധകവുമാണ്.
നേരത്തെ അനുവദിച്ച 72 മണിക്കൂർ സമയത്തിനുള്ളിൽ മടങ്ങിയെത്താൻ കഴിയാത്ത സൗദി തൊഴിൽ വിസയുള്ള വിദേശികൾക്ക് ഇഖാമ, റീ എൻട്രി വിസയുടെ കാലാവധി നീട്ടിനൽകുമെന്നും യാത്രാ നിരോധനം നടപ്പാകുന്ന മാർച്ച് 15 മുതൽ 15 ദിവസം നിയമാനുസൃത ലീവാക്കി കൊടുക്കുമെന്നും സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചിട്ടുണ്ട്. ആശങ്കയിലായ മലയാളികളുൾപ്പെടെ മുഴുവൻ പ്രവാസികൾക്കും ആശ്വാസം നൽകുന്നതാണ് ഇൗ വാർത്ത.
നിലവിൽ സൗദിയിൽ സന്ദർശന വിസയിലുള്ളവരുടെ കാലാവധി നീട്ടിനൽകുമെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേക സമിതിയും രൂപവത്കരിച്ചു. അതെസമയം വിദേശത്തു നിന്ന് സൗദിയിലേക്ക് വരുന്ന മുഴുവനാളുകളും 14 ദിവസം പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം കർശന നിർദേശം നൽകി. തൊഴിലാളികളാണെങ്കിൽ അവർക്ക് 14 ദിവസത്തേക്ക് നിയമാനുസൃത മെഡിക്കൽ ലീവ് അനുവദിക്കും.
--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.