???? ??????? ??????? ???. ??????? ??????

കോവിഡ്​ പ്രതിസന്ധിയെ സുരക്ഷിതമായി മറികടക്കുമെന്ന്​ സൗദി ആരോഗ്യ മന്ത്രി

ജിദ്ദ: കോവിഡ്​ പ്രതിസന്ധിയെ സുരക്ഷിതമായി മറികടക്കുമെന്ന്​ സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ. കോവിഡ്​ ബാധിതരിൽ 70 ശതമാനവും സുഖംപ്രാപിച്ചെന്നും ‘അൽഅറബിയ’ ചാനലിന്​ നൽകിയ അഭിമുഖത്തിൽ​ അദ്ദേഹം പറഞ്ഞു​. കോവിഡിനെ പ്രതിരോധിക്കാനുള്ള മുൻകരുതലായാണ്​ വീട്ടിൽ നിന്നിറങ്ങു​േമ്പാൾ മാസ്​ക് ധരിക്കൽ നിർബന്ധമാക്കിയത്​. 

വൈറസിനെതിരായ നടപടികൾ ലംഘിക്കുന്നവർ നമ്മെ വീണ്ടും പിന്നിലേക്ക്​ വലിച്ചുകൊണ്ടുപോവുകയാണ്​. കോവിഡിനെ  നേരിടാനുള്ള രാജ്യത്തി​​െൻറ കഴിവ്​ ഇപ്പോൾ വള​രെ വലുതാണ്​. നിയന്ത്രണ നടപടികൾ ലഘൂകരിക്കുന്നത്​ വൈറസിനെ നേരിടാനുള്ള പൗരന്മാരുടെ അവബോധത്തെ ആശ്രയിച്ചാണ്​. 

രോഗം സ്​ഥിരീകരിച്ച കേസുകളിൽ 70 ശതമാനത്തിലധികം സുഖംപ്രാപിച്ചിട്ടുണ്ട്​. ജി20 രാജ്യങ്ങളിൽ സൗദിയിലെ മരണ നിരക്ക്​ ഏറ്റവും കുറവാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കുട്ടികൾക്കും പ്രായമായവർക്കും ഇടയിൽ സമൂഹ അകലം പാലിക്കേണ്ടതുണ്ട്​. കുട്ടികളിലെ രോഗബാധ സാധാരണഗതിയിൽ കുറവാണ്​. അധികവും ലക്ഷണങ്ങളില്ലാത്തതാണ്​. 

ചില ഒറ്റപ്പെട്ട പെരുമാറ്റങ്ങൾ എന്നെ ദുഃഖിതനാക്കിയിട്ടുണ്ട്​. കോവിഡ്​ കേസുകൾ മെഡിക്കൽ മേഖലക്ക്​ തരണം ചെയ്യാൻ  കഴിയുന്നില്ലെങ്കിൽ കടുത്ത മുൻകരുതൽ നടപടികളിലേക്ക്​ മടങ്ങേണ്ടിവരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Tags:    
News Summary - saudi will overcome covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.