കോവിഡ് പ്രതിസന്ധിയെ സുരക്ഷിതമായി മറികടക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി
text_fieldsജിദ്ദ: കോവിഡ് പ്രതിസന്ധിയെ സുരക്ഷിതമായി മറികടക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ. കോവിഡ് ബാധിതരിൽ 70 ശതമാനവും സുഖംപ്രാപിച്ചെന്നും ‘അൽഅറബിയ’ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാനുള്ള മുൻകരുതലായാണ് വീട്ടിൽ നിന്നിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്.
വൈറസിനെതിരായ നടപടികൾ ലംഘിക്കുന്നവർ നമ്മെ വീണ്ടും പിന്നിലേക്ക് വലിച്ചുകൊണ്ടുപോവുകയാണ്. കോവിഡിനെ നേരിടാനുള്ള രാജ്യത്തിെൻറ കഴിവ് ഇപ്പോൾ വളരെ വലുതാണ്. നിയന്ത്രണ നടപടികൾ ലഘൂകരിക്കുന്നത് വൈറസിനെ നേരിടാനുള്ള പൗരന്മാരുടെ അവബോധത്തെ ആശ്രയിച്ചാണ്.
രോഗം സ്ഥിരീകരിച്ച കേസുകളിൽ 70 ശതമാനത്തിലധികം സുഖംപ്രാപിച്ചിട്ടുണ്ട്. ജി20 രാജ്യങ്ങളിൽ സൗദിയിലെ മരണ നിരക്ക് ഏറ്റവും കുറവാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കുട്ടികൾക്കും പ്രായമായവർക്കും ഇടയിൽ സമൂഹ അകലം പാലിക്കേണ്ടതുണ്ട്. കുട്ടികളിലെ രോഗബാധ സാധാരണഗതിയിൽ കുറവാണ്. അധികവും ലക്ഷണങ്ങളില്ലാത്തതാണ്.
ചില ഒറ്റപ്പെട്ട പെരുമാറ്റങ്ങൾ എന്നെ ദുഃഖിതനാക്കിയിട്ടുണ്ട്. കോവിഡ് കേസുകൾ മെഡിക്കൽ മേഖലക്ക് തരണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കടുത്ത മുൻകരുതൽ നടപടികളിലേക്ക് മടങ്ങേണ്ടിവരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.