ജിദ്ദ: ഭൂകമ്പ ദുരിതബാധിതർക്ക് ആശ്വാസമേകാൻ സൗദി ആരോഗ്യ മന്ത്രാലത്തിന് കീഴിൽ വെർച്വൽ ആശുപത്രിയും. റിലീഫ് ബ്രിഡ്ജിലൂടെ സൗദി അറേബ്യ നൽകുന്ന മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സേവനം.
കിങ് സൽമാൻ റിലീഫ് കേന്ദ്രമാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഭൂകമ്പ ദുരിതബാധിത പ്രദേശങ്ങളിൽ കേന്ദ്രം വിപുലമായ മെഡിക്കൽ സേവനങ്ങളാണ് നൽകിവരുന്നത്.
സൗദി ടെലികോം കമ്പനിയുടെ സഹകരണത്തോടെയാണ് വെർച്വൽ ആശുപത്രി സേവനം ലഭ്യമാക്കിയിരിക്കുന്നത്. സൗദി ഡോക്ടർമാരുടെയും സൗദി റെഡ് ക്രസൻറ് അതോറിറ്റി ആരോഗ്യ ജീവനക്കാരുടെയും പിന്തുണയോടെ വൈദ്യ സേവനങ്ങൾ ഓൺലൈനായി കാര്യക്ഷമതയോടെയും ഗുണനിലവാരത്തോടെയുമാണ് എത്തിക്കുന്നത്.
വെർച്വലായി ആശുപത്രി സംവിധാനം സൗദി അറേബ്യ ഒരു വർഷം മുമ്പാണ് ആരംഭിച്ചത്. ഡോക്ടർമാരെ വെർച്വലിൽ അണിനിരത്തി രോഗാതുരർക്കും അപകടത്തിൽപെട്ടവർക്കും കൃത്യമായ ചികിത്സനിർണയവും ഓൺൈലൻ സംവിധാനത്തിലൂടെ ആവശ്യമായ മരുന്നും മറ്റു വൈദ്യസഹായങ്ങളും പരിചരണവും എത്തിക്കുന്നതുമായ സംവിധാനമാണ് വെർച്വൽ ആശുപത്രി.
ഇതുവരെ 50 ലക്ഷത്തിലധികം വെർച്വൽ കൺസൽട്ടേഷനുകളും സേവനങ്ങളുമാണ് ഈ സംവിധാനത്തിലൂടെ ആളുകൾക്ക് ലഭ്യമാക്കിയത്. ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ആശുപത്രിയാണിത്. ദുരന്തബാധിത സ്ഥലങ്ങളിലും മറ്റ് രാജ്യങ്ങളിലും വെർച്വൽ ആശുപത്രിയുടെ സേവനങ്ങൾ ലഭ്യമാക്കിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.