സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ഹ​മ​ദ്​ ആ​ലു ശൈ​ഖ്

സ്​​കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ക്കും

റി​യാ​ദ്: സൗ​ദി​യി​ലെ പ​ള്ളി​ക്കൂ​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്ന​താ​യി മ​ന്ത്രി ഡോ. ​ഹ​മ​ദ്​ ആ​ലു ശൈ​ഖ്​ വ്യ​ക്ത​മാ​ക്കി.

പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഫ​ണ്ടി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടി.​ബി.​സി ബി​ൽ​ഡി​ങ്​ ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നാ​യി കെ​ട്ടി​ട​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​യു​ള്ള പ​ദ്ധ​തി നാ​ല് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ മൂ​ന്ന് പ​ദ്ധ​തി​ക​ൾ നി​ർ​മാ​ണം, പ​രി​പാ​ല​നം, പു​ന​ർ​നി​ർ​മി​തി എ​ന്നി​വ​ക്കു​ള്ള​താ​ണ്. നാ​ലാ​മ​ത്തേ​ത് ഫ​ർ​ണി​ഷി​ങ്ങി​നു​ള്ള​തും.

ആ​ദ്യ​ത്തേ​തി​ൽ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ, വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഹാ​ളു​ക​ൾ, സു​ര​ക്ഷ ഗാ​ർ​ഡു​ക​ൾ​ക്കു​ള്ള താ​മ​സ​സൗ​ക​ര്യം, കാ​ന്റീ​നു​ക​ൾ, താ​മ​സ മു​റി​ക​ൾ, ത​ണ​ൽ മു​റ്റ​ങ്ങ​ൾ, മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​ലും വി​ക​സി​പ്പി​ക്കു​ന്ന​തി​ലു​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

ര​ണ്ടാ​മ​ത്തേ​തി​ൽ സ്കൂ​ളി​​ന്റെ ന​ട​ത്തി​പ്പ്, ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ശു​ചീ​ക​ര​ണ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്.

കെ​ട്ടി​ട​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ര്യ​ക്ഷ​മ​മാ​യ വി​ദ്യാ​ഭ്യാ​സാ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യാ​നു​മാ​യി ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും ഇ​ത് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

മൂ​ന്നാ​മ​ത്തേ​ത്, സ്‌​കൂ​ളു​ക​ളു​ടെ​യും ഭ​ര​ണ​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും പു​നഃ​സ്ഥാ​പ​നം, പു​ന​ര​ധി​വാ​സം, അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​ക്കാ​യി ക​മ്പ​നി സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്നു.

കോ​വി​ഡ്​ സ​മ​യ​ത്ത് 1,445 സ്കൂ​ളു​ക​ൾ​ക്കും 197,000 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​മ്പ​നി വെ​ർ​ച്വ​ൽ ലേ​ണി​ങ്​ ടൂ​ളു​ക​ൾ ത​യാ​റാ​ക്കി​ന​ൽ​കി.

Tags:    
News Summary - School buildings will be renovated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.