ജിദ്ദ: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിെൻറ ശിപാർശയെ തുടർന്ന് കോവിഡ് 19 വൈറസിെൻറ വ്യാപനം തടയാൻ മുൻകരുതലെന്നോണമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്താലയം വ്യക്തമാക്കി.
സ്കൂളുകൾ, യൂനിവേഴ്സിറ്റികൾ, വിദ്യാഭ്യാസ ഒാഫീസുകൾ എന്നിവിടങ്ങളിലുള്ളവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ മേഖലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. പൊതു, സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, സാേങ്കതിക തൊഴിൽ പരിശീലന സ്ഥാപനങ്ങൾ എന്നിവക്കും അവധി ബാധകമാണ്.
കോറോണ വൈറസിനെതിരെയുള്ള മുൻകരുതലിെൻറ ഭാഗമാണെന്നും ആശങ്കപെടേണ്ടതില്ലെന്നും ആരോഗ്യ മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, സ്കൂൾ അവധിക്കാലത്ത് വിർച്ച്വൽ സ്ക്കൂളുകളും വിദുര വിഭ്യാസവും സജീവമാകാൻ വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.