യാംബു: അൽമനാർ ഇൻറർനാഷനൽ സ്കൂൾ 12ാമത് വാർഷികം ‘സ്പന്ദൻ’ വർണാഭമായ പരിപാടികളോ ടെ ആഘോഷിച്ചു. സ്കൂളിലെ ബോയ്സ്, ഗേൾസ്, കെ.ജി, പ്രൈമറി വിഭാഗങ്ങളുടെ മൂന്ന് ദിവസങ്ങളിലാ യി നടന്ന സ്റ്റേജ് പരിപാടികൾ പ്രവാസി വിദ്യാർഥികളുടെ കലാസാംസ്കാരിക രംഗത്തുള്ള മി കവിെൻറ വേറിട്ട ദൃശ്യവിരുന്നായി മാറി.
ബോയ്സ് വിഭാഗം പരിപാടിയിൽ അൽമനാർ സ്കൂൾ ഡയറക്ടർ മുഹമ്മദ് അഹ്മദ് മരിയോദ, ബോയ്സ് സെഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ്, റദ്വ സ്കൂൾ ചീഫ് കോഒാഡിനേറ്റർ ഷാജഹാൻ കാരി തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജിമോൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകർക്കും വിദ്യാർഥികൾക്കും സ്കൂളിലെ കലാകായിക മത്സരങ്ങളിലെ വിജയികൾക്കുമുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. സൗദി പാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങൾ, വിവിധ രാജ്യങ്ങളിലെ നാടൻ കലകൾ, നാടകം, നൃത്തങ്ങൾ, സംഗീത ശിൽപങ്ങൾ, ആവിഷ്കാരങ്ങൾ, വിവിധ ഭാഷകളിലുള്ള കലാരൂപങ്ങൾ, കോൽക്കളി, ഒപ്പന എന്നിവ നിറഞ്ഞ സദസ്സിെൻറ ൈകയടി വാങ്ങി. സാഗർ മാറാ സിനി സ്വാഗതവും സ്കൂൾ ഹെഡ്ബോയ് മുദ്ദസിർ ഗോറിയ നന്ദിയും പറഞ്ഞു.
ഗേൾസ് വിഭാഗത്തിെൻറയും കെ.ജി-പ്രൈമറി വിഭാഗങ്ങളുടെയും പരിപാടികളിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ പി.എം. ഫാഇസ, ഗേൾസ് വിഭാഗം അഡ്മിൻ മാനേജർ ഖുലൂദ് അൽഅഹ്മദി, കെ.ജി അഡ്മിൻ മാനേജർ മഷാഇൗൽ മുഹമ്മദ് ഹംദാൻ, ഹെഡ്മിസ്ട്രസ് രഹ്ന ഹരീഷ്, പ്രൈമറി കോഒാഡിനേറ്റർ ഫിറോസ സുൽത്താന, കെ.ജി. കോഒാഡിനേറ്റർ ഇൻ ചാർജ് മർജാന മഹ്ബൂബ എന്നിവരും യാംബുവിലെ വിവിധ ഇൻറർനാഷനൽ സ്കൂൾ പ്രതിനിധികളും സംബന്ധിച്ചു. ഹെഡ്ഗേൾ ജുവൈരിയ മുഹമ്മദ് ഫാരിദ് നന്ദി പറഞ്ഞു. ബോയ്സ് വിഭാഗം പ്രോഗ്രാം കോഓഡിനേറ്റർ സിദ്ദീഖുൽ അക്ബർ, ഗേൾസ് സെഷൻ കോഒാഡിനേറ്റർ മീനു പി. കൈമൾ, പ്രൈമറി സെഷൻ കോഒാഡിനേറ്റർ ജർന നെവാർ ശ്രേസ്ഥ, കെ.ജി കോഒാഡിനേറ്റർ മർജാന മഹ്ബൂബ എന്നിവർ വാർഷിക പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.