ജിദ്ദ/മദീന: കാലിലുണ്ടായ മുറിവ് ഗുരുതരമായി പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിൽ കഴിഞ്ഞിരുന്ന എറണാകുളം സ്വദേശിനി സീനത്ത് മദീന ഹജ്ജ് വെൽഫയർ ഫോറത്തിെൻറയും ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറയും ഇടപെടൽ മൂലം നാടണഞ്ഞു. മദീനയിൽ ബിൻലാദൻ കമ്പനിയുടെ മെയിൻറനൻസ് വിഭാഗത്തിൽ ഒമ്പത് വർഷമായി സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു സീനത്ത്. കഴിഞ്ഞ വർഷം നവംബറിലാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയെത്തിയത്. എന്നാൽ തിരികെ ജോലിയിൽ പ്രവേശിച്ച് ഒരു മാസമായപ്പോഴേക്കും കാലിൽ മുറിവുണ്ടായി ഗുരുതര അവസ്ഥയിലാവുകയായിരുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാതിരുന്ന സാഹചര്യമായതിനാൽ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തി ചികിത്സിക്കാനുള്ള വഴി തേടുകയായിരുന്നു.
തുടർന്ന് മദീനയിലെ സന്നദ്ധ പ്രവർത്തകർ മുഖേന യാത്രാസംബന്ധമായ രേഖകൾ ശരിയാക്കുകയും ബിൻലാദൻ കമ്പനിയുടെ പ്രതിനിധിയോടൊപ്പം മദീനയിൽ നിന്ന് ജിദ്ദയിലെത്തിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ വിഭാഗത്തെ യാത്രയയക്കാനുള്ള നടപടികൾക്ക് ചുമതലപ്പെടുത്തുകയും ചെയ്തു. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻ കുട്ടി, ഹസൈനാർ ചെർപ്പുളശ്ശേരി, ഷിബു ഗൂഡല്ലൂർ എന്നിവർ കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽ സീനത്തിനെ നാട്ടിലേക്ക് യാത്രയാക്കി. കൊച്ചിയിൽ തുടർ ചികിത്സ സംബന്ധമായ കാര്യങ്ങൾക്ക് എസ്.ഡി.പി.ഐ എറണാകുളം ജില്ല പ്രതിനിധികൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.