റിയാദ്: രണ്ട് പതിറ്റാണ്ടിന്റെ പ്രവാസത്തോട് വിട പറഞ്ഞ് ജന്മനാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (റിഫ) സജീവ പ്രവർത്തകയും സാമൂഹിക സാംസ്ക്കാരിക പ്രവർത്തകയുമായ അഡ്വ. കെ.ജെ. റെജിക്ക് റിഫ യാത്രയയപ്പ് നൽകി. 20 വർഷമായി റിയാദിൽ കുടുംബസമേതം താമസിച്ച് എറിത്രിയൻ സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചു വന്ന റെജി എറണാകുളം കാലടി സ്വദേശിയാണ്. ഭർത്താവ് സലിം, രണ്ട് മക്കൾ. റിഫ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ സെക്രട്ടറി ജേക്കബ് കാരാത്ര, പ്രസിഡൻറ് റസൂൽ സലാം, നിബു വർഗീസ്, റോയ് വർഗീസ്, ബിജി ജേക്കബ്, സുലേഖ റസൂൽ തുടങ്ങിയവർ സംസാരിച്ചു. റിഫയുടെ പുരസ്കാരം റസൂൽ സലാം റെജിക്ക് കൈമാറി.
റിഫയിലൂടെ നേടിയ സൗഹൃദങ്ങളും അനുഭവങ്ങളും ജീവിതത്തിന്റെ മുന്നോട്ട് പോക്കിൽ ഏറെ പ്രചോദനമാകും എന്ന് മറുപടി പ്രസംഗത്തിൽ റെജി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.