റിയാദിലെത്തിയ പ്രശസ്​ത ഗായകൻ ഷഹബാസ്​ അമനെ നഹ്​ദ ഫുട്​ബാൾ ക്ലബ് ഭാരവാഹികൾ ചേർന്ന്​ സ്വീകരിക്കുന്നു

ഷഹബാസ് അമൻ സംഗീത സന്ധ്യ നാളെ റിയാദിൽ

റിയാദ്​: മലയാളി ചെറുപ്പക്കാരുടെ കൂട്ടായ്മയായ നഹ്​ദ ഫുട്​ബാൾ ക്ലബ്​ ഒന്നാം വാർഷികാഘോഷത്തി​െൻറ ഭാഗമായി പ്രശസ്​ത ഗായകൻ ഷഹബാസ്​ അമ​െൻറ സംഗീത, ഗസൽ സന്ധ്യ വെള്ളിയാഴ്​ച റിയാദിൽ അരങ്ങേറും. 'ഷഹബാസ് പാടുന്നു' എന്ന ശീർഷകത്തിൽ വൈകീട്ട്​ ആറിന് ​റിയാദ്​ യർമുഖ്​ അൽ അംബ്രോതറ പാലസിലാണ്​ പരിപാടി.

വ്യത്യസ്തമായ ശബ്ദ സൗകുമാര്യവും മികവുറ്റ സംഗീതവും കൊണ്ട്​ ആസ്വാദക മനസ്​ കീഴടക്കിയ ഷഹബാസ് അമ​െൻറ സംഗീത പരിപാടി പ്രവാസികൾക്ക്​ ആസ്വദിക്കാൻ വിപുല സൗകര്യമാണ്​ ഒരുക്കിയിരിക്കുന്നതെന്ന്​ ഭാരവാഹികൾ അറിയിച്ചു. മായാനദി, വെള്ളം, ചാന്തുപൊട്ട് എന്നീ സിനിമകളിലടക്കം അദ്ദേഹം പാടിയ പാട്ടുകളും വേറിട്ട ഗസലുകളും നേരിട്ട്​ ആസ്വദിക്കാനുള്ള അവസരമാണ്​ ഒരുക്കിയിരിക്കുന്നത്​.

സംഗീത പരിപാടിക്ക് ശേഷം ഫുട്ബൾ പ്രേമികൾക്ക് ബ്രസീലും കാമറോണും മാറ്റുരക്കുന്ന ഫിഫ വേൾഡ് കപ്പ് മത്സരം വലിയ സ്‌ക്രീനിൽ കാണാനുള്ള സൗകര്യവും ഒരുക്കും എന്ന് സംഘടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0534183146 എന്ന നമ്പറിൽ ബന്ധപ്പെടാം. പരിപാടിയിൽ പ​ങ്കെടുക്കുന്നതിനായി ഗായകൻ ഷഹബാസ്​ അമൻ ബുധനാഴ്​ച രാത്രി റിയാദിലെത്തി. സംഘാടകർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ വരവേറ്റു.

Tags:    
News Summary - Shahbaz Aman music evening tomorrow in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.