ശൈഖ്​ അഹമ്മദ് അൽ ഹവാഷി നിര്യാതനായി

അബഹ: ഖമീസ് മുശൈത്തിലെ ഠൗൺ മസ്ജിദിൽ ഇമാമായി ദീർഘകാലം സേവനം അനുഷ്ഠിച്ച ശൈഖ്​ അഹമ്മദ് അൽ ഹവാഷി നിര്യാതനായി. സുദീർഘമായ ഖുർആൻ പാരായണവും നമസ്​കാരവും ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

റമദാൻ രാത്രികളിൽ ഇഷാഅ്​ മുതൽ സുബഹി വരെ തുടർച്ചയായി ഇദ്ദേഹം നമസ്​കാരത്തിന്​ നേതൃത്വം നൽകുകയും അതിൽ പ​ങ്കെടുക്കാൻ വിദൂര പ്രദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തുകയും ചെയ്​തിരുന്നു.

റമദാനിൽ ഖുർആൻ മൂന്ന്​ തവണ ഓതി തീർക്കുക പതിവായിരുന്നു. ഇദ്ദേഹം മലയാളികളടക്കം വിദേശികൾക്ക്​ ഏറെ പ്രിയങ്കരനായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.