റിയാദ്: ഷിഫ വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. സിനാൻ ബാബുവിെൻറ വർക്ഷോപ്പിൽ നടന്ന പരിപാടിയില ഷിഫയിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു. അബ്ദുൽ കരീം പുന്നല അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം അഷ്മില്‍ കൊളംബെൻറ ഖുർആൻ പാരായണത്തോടെ തുടങ്ങി. എൻ.ആർ.കെ ഫോറം വൈസ് ചെയർമാൻ സത്താർ കായംകുളം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ വയനാട് റമദാൻ പ്രഭാഷണം നടത്തി. ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) പ്രസിഡൻറ് ഗഫൂർ കൊയിലാണ്ടി, സാമൂഹിക പ്രവർത്തകൻ നാസർ ലൈസ് തുടങ്ങിയവർ സംസാരിച്ചു.
ഇരുവൃക്കകളും തകരാറിലായി ചികിത്സ സഹായം തേടുന്ന പത്തനാപുരം പുന്നല മറുകര പുത്തൻവീട്ടിൽ ഷാഹുൽഹമീദിനുള്ള ചികിത്സാ ധനസഹായം പ്രസിഡൻറ് സിനാൻ ബാബു ജനറൽ സെക്രട്ടറി ബ്രൈറ്റ് ജോസിന് കൈമാറി. അബ്ദുൽ കരീം കൊടപ്പുറം, അബു ചേലാമ്പ്ര, മുഹമ്മദ് കുട്ടി, മുഹമ്മദാലി മണ്ണാർക്കാട്, റഷീദ് കുളമ്പൻ, അഷ്റഫ് കൊണ്ടോട്ടി, അജ്മൽ പട്ടാമ്പി, അനിൽകുമാർ പാവുമ്പ, അഷ്റഫ് കാസർകോട്, ജേക്കബ് കോട്ടയം, സഹൽ ഫറൂഖ്, മൊയ്തു കാസർകോട്, അലി മണ്ണാർക്കാട്, സുഹൈൽ സുലൈമാൻ, ജോർജ് ഡാനിയേൽ, അമൽ കടയ്ക്കൽ, റഫീഖ് പുഞ്ചപ്പാടം, ഷാജി സിയാൻകണ്ടം, അഖിൽ ഓച്ചിറ, ഗോകുൽ ഓച്ചിറ, സജീഷ്, പ്രവീൺ, അബ്ദുൽ സാലി തുടങ്ങിയവർ നേതൃത്വം നൽകി. തുളസി കൊട്ടാരക്കര സ്വാഗതവും നാസർ കൊട്ടുകാട് നന്ദിയും പറഞ്ഞു.
കുടുംബങ്ങൾക്ക് പ്രത്യേക നോമ്പുതുറ സൗകര്യം ഷിഫ റഹ്മാനിയ ഹോട്ടലിൽ സജ്ജീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.