ജിദ്ദയിലെ യു.എസ് കോണ്‍സുലേറ്റിന് സമീപം വെടിവെപ്പ്​; അന്വേഷണം തുടരുകയാണെന്ന്​ യു.എസ്​ അംബാസഡർ

ജിദ്ദ​: ജിദ്ദയില്‍ യു.എസ് കോണ്‍സുലേറ്റിന് സമീപം വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നതായി സൗദിയിലെ യു.എസ്​ അംബാസഡർ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് യു.എസ്​ എംബസി സൗദി അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അംബാസഡർ മൈക്കൽ റാറ്റ്‌നി ട്വീറ്റ്​ ചെയ്​തു. റിയാദിലെ യു.എസ് എംബസിയും ജിദ്ദയിലെ കോൺസുലേറ്റ് ജനറലും സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺസുലേറ്റിന്​ സമീപം നിർത്തിയ കാറിൽ നിന്ന്​ തോക്കുമേന്തി പുറത്തിറങ്ങിയ അക്രമിയും നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാർഡുമാണ്​ കൊല്ലപ്പെട്ടത്. അക്രമിയെ സുരക്ഷാസേന വെടിവെച്ച് കൊലപ്പെടുത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്​തിരുന്നു. അക്രമി ആരാണെന്ന്​ വെളിവായിട്ടില്ല. കാറിൽനിന്ന്​ തോക്കുമായി പുറത്തിറങ്ങിയ അക്രമി സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിനിടെ പരിക്കേറ്റ കോണ്‍സുലേറ്റിലെ നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡ് ആശുപത്രിയിലാണ്​ മരിച്ചത്​.

സംഭവം യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻറ്​ വക്താവ് അന്ന്​ തന്നെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തെ തുടർന്ന്​ കോണ്‍സുലേറ്റ് അടച്ചു. യു.എസ് പൗരന്മാർ ആർക്കും പരിക്കില്ലെന്നും വക്താവ്​ വ്യക്തമാക്കിയിരുന്നു. വിശദമായ അന്വേഷണം ആരംഭിച്ചതായി സൗദി പൊലീസ് അറിയിച്ചു. മരിച്ച സെക്യൂരിറ്റി ഗാര്‍ഡിന്റെ കുടുംബത്തെ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുശോചനം അറിയിച്ചു. 2016ലും 2004ലും നടന്ന ജിദ്ദയിലെ യു.എസ് കോൺസുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു.

Tags:    
News Summary - Shootout outside U.S. consulate in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.