ജിദ്ദയിലെ യു.എസ് കോണ്‍സുലേറ്റിന് സമീപം വെടിവെപ്പ്; അന്വേഷണം തുടരുകയാണെന്ന് യു.എസ് അംബാസഡർ
text_fieldsജിദ്ദ: ജിദ്ദയില്‍ യു.എസ് കോണ്‍സുലേറ്റിന് സമീപം വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നതായി സൗദിയിലെ യു.എസ് അംബാസഡർ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് യു.എസ് എംബസി സൗദി അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അംബാസഡർ മൈക്കൽ റാറ്റ്‌നി ട്വീറ്റ് ചെയ്തു. റിയാദിലെ യു.എസ് എംബസിയും ജിദ്ദയിലെ കോൺസുലേറ്റ് ജനറലും സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺസുലേറ്റിന് സമീപം നിർത്തിയ കാറിൽ നിന്ന് തോക്കുമേന്തി പുറത്തിറങ്ങിയ അക്രമിയും നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാർഡുമാണ് കൊല്ലപ്പെട്ടത്. അക്രമിയെ സുരക്ഷാസേന വെടിവെച്ച് കൊലപ്പെടുത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമി ആരാണെന്ന് വെളിവായിട്ടില്ല. കാറിൽനിന്ന് തോക്കുമായി പുറത്തിറങ്ങിയ അക്രമി സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിനിടെ പരിക്കേറ്റ കോണ്‍സുലേറ്റിലെ നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡ് ആശുപത്രിയിലാണ് മരിച്ചത്.
സംഭവം യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻറ് വക്താവ് അന്ന് തന്നെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തെ തുടർന്ന് കോണ്‍സുലേറ്റ് അടച്ചു. യു.എസ് പൗരന്മാർ ആർക്കും പരിക്കില്ലെന്നും വക്താവ് വ്യക്തമാക്കിയിരുന്നു. വിശദമായ അന്വേഷണം ആരംഭിച്ചതായി സൗദി പൊലീസ് അറിയിച്ചു. മരിച്ച സെക്യൂരിറ്റി ഗാര്‍ഡിന്റെ കുടുംബത്തെ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുശോചനം അറിയിച്ചു. 2016ലും 2004ലും നടന്ന ജിദ്ദയിലെ യു.എസ് കോൺസുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.