റിയാദ്: കെ.എം.സി.സി ഷൊർണൂർ മണ്ഡലം കമ്മിറ്റി ‘സർത്വാൻ’ എന്ന പേരിൽ ക്ഷേമ പെൻഷൻ പദ്ധതി നടപ്പാക്കുന്നു. ഷൊർണൂർ മണ്ഡലത്തിലെ അർഹരായ പാവപ്പെട്ട അർബുദ രോഗികൾക്ക് മാസം തോറും പെൻഷൻ നൽകുന്ന പദ്ധതിക്കാണ് കമ്മിറ്റി തുടക്കംകുറിക്കുന്നത്.
ബത്ഹയിൽ നടന്ന പരിപാടിയിൽ സർത്വാൻ ക്ഷേമ പെൻഷനുള്ള ആദ്യ ഗഡു വൈസ് പ്രസിഡൻറ് റിയാസ് മാവുണ്ടിരിക്കടവിൽനിന്ന് സ്വീകരിച്ച് ചെയർമാൻ അഷറഫ് പടിയത്ത് ഉദ്ഘാടനം ചെയ്തു. പ്രവർത്തകസമിതി യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ബാദുഷ പാലക്കോട് യോഗം നിയന്ത്രിച്ചു. ഭാരവാഹികളായ അഷറഫ് പടിയത്ത്, സൈഫു കടവത്ത്, റിയാസ് മാവുണ്ടിരി, ഷഫീഖ് കിഴൂർ റോഡ്, റഫീഖ് അരീക്കൽപടി, അസി കിഴൂർ റോഡ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ബഷീർ പനമണ്ണ സ്വാഗതവും ട്രഷർ ഹഖീം എലിയപ്പറ്റ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.