പ്രവാസം അവസാനിപ്പ് മടങ്ങുന്ന ശ്രീകുമാറിന് ശിഫ മലയാളി സമാജത്തിെൻറ ഉപഹാരം സമ്മാനിക്കുന്നു
റിയാദ്: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ വള്ളികുന്നം സ്വദേശി ശ്രീകുമാറിന് ശിഫ മലയാളി സമാജം യാത്രയയപ്പ് നൽകി. റിയാദിൽ ഇലക്ട്രോണിക്സ് കട നടത്തുകയായിരുന്നു. ഭരണസമിതിയിൽ എക്സിക്യൂട്ടിവ് അംഗമായും നിലവിൽ വൈസ് പ്രസിഡൻറായും എക്കാലത്തും സംഘടനയുടെ സജീവപ്രവർത്തകനുമായ ശ്രീകുമാറിന് നാട്ടിലെത്തി കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെയെന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു.
രാജമല ദുരന്തത്തിൽ പെട്ടവർക്കും കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ വെടിയേണ്ടി വന്ന സഹോദരങ്ങൾക്കും ആദരാജ്ഞലി അർപ്പിച്ചാണ് യോഗം ആരംഭിച്ചത്. പ്രസിഡൻറ് ഇല്യാസ് സാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് ബാബു, ട്രഷറർ ഷാജി പിള്ള, രക്ഷാധികാരികളായ അശോകൻ ചാത്തന്നൂർ, ഉമർ അമാനത്, വൈസ് പ്രസിഡൻറുമാരായ ഫിറോസ് പോത്തൻകോട്, രതീഷ് നാരായണൻ, വിശ്വംഭരൻ, റഹിം പറക്കോട്, മണി ആറ്റിങ്ങൽ, ഉമർ പട്ടാമ്പി, ഷജീർ, കെ.പി. ഹനീഫ എന്നിവർ സംസാരിച്ചു. പുതിയ ഭരണസമിതിയെപ്പറ്റി ചർച്ചചെയ്യുന്നതിന് രക്ഷാധികാരികളായ അശോകൻ ചാത്തന്നൂർ, ഉമർ അമാനത്, വർഗീസ് ആളുകാരൻ, മോഹനൻ കരുവാറ്റ എന്നിവരെ ചുമതലപ്പെടുത്തി. സെക്രട്ടറി പ്രകാശ് ബാബു സ്വാഗതവും ഉമർ പട്ടാമ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.