പൊ​ലി​യ​രു​ത് ആ​ത്മ​വി​ശ്വാ​സം എ​ന്ന ശീ​ര്‍ഷ​ക​ത്തി​ൽ സൈ​ന്‍ ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച

ഡെ​ലി​ഗേ​റ്റ്‌​സ് മീ​റ്റി​ൽ ഖാ​ലി​ദ് അ​ൽ മ​ഈ​ന, ഡോ. ​ജം​ഷി​ത് അ​ഹ്മ​ദ്, മു​ഹ​മ്മ​ദ് ബാ​ഷ​മ്മാ​ഖ്

എ​ന്നി​വ​ർ സം​സാ​രി​ക്കു​ന്നു

സൈന്‍ ജിദ്ദ ഡെലിഗേറ്റ്‌സ് മീറ്റ് സംഘടിപ്പിച്ചു

ജിദ്ദ: 'പൊലിയരുത് ആത്മവിശ്വാസം' എന്ന ശീര്‍ഷകത്തിൽ സൈന്‍ ജിദ്ദ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡെലിഗേറ്റ്‌സ് മീറ്റ് സംഘടിപ്പിച്ചു. പരിപാടിയിൽ ജിദ്ദയിലെ പ്രമുഖ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. അബീര്‍ ഗ്രൂപ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസനത്തിന്റെ പുതിയ പാതയിൽ കുതിക്കുന്ന സൗദി അറേബ്യയിൽ പ്രവാസികളെ കാത്തിരിക്കുന്ന അവസരങ്ങളെക്കുറിച്ച് പ്രമുഖര്‍ സംസാരിച്ചു. വ്യവസായിക, നിക്ഷേപക രംഗത്ത് സൗദിയുടെ ഭാവി പദ്ധതികളെക്കുറിച്ച് സൗദി മാധ്യമപ്രവർത്തകൻ ഖാലിദ് അൽ മഈന, മുഹമ്മദ് ബാഷമ്മാഖ്, വി.ടി. നിഷാദ് എന്നിവരും 'പൊലിയരുത് ആത്മവിശ്വാസം' വിഷയത്തിൽ റാഷിദ് ഗസ്സാലി (ഓൺലൈൻ), ഡോ. ഇസ്മായിൽ മരിതേരി, കെ.സി. അബ്ദുറഹ്മാന്‍ എന്നിവരും സംസാരിച്ചു.

പ്രതിസന്ധികള്‍ താൽക്കാലികം മാത്രമാണെന്നും സാമ്പത്തികമായും സാംസ്‌കാരികമായും ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്ന സൗദി അറേബ്യയോടൊപ്പം വളരാനുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ പ്രവാസികള്‍ തയാറാകണമെന്നും പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. പ്രതിനിധികളുടെ വിവിധ സംശയങ്ങള്‍ക്ക് വിഷയാവതാരകര്‍ മറുപടി പറഞ്ഞു. സൈന്‍ ജിദ്ദ ചാപ്റ്റര്‍ ഡയറക്ടര്‍ വി.പി. ഹിഫ്‌സുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. അബീര്‍ ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അഹമ്മദ് ആലുങ്ങൽ, സെയിൽസ് ആൻഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഇംറാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേർന്നു. ഇവന്റ് കോഓഡിനേറ്റര്‍ അഷ്‌റഫ് പോന്നാനി സ്വാഗതവും ട്രഷറര്‍ എന്‍.എം. ജമാലുദ്ദീന്‍ നന്ദിയും പറഞ്ഞു. മാസ്റ്റര്‍ മുഹമ്മദ് ഹിഫ്‌സുറഹ്മാന്‍ ഖിറാഅത്ത് നടത്തി. പരിപാടിക്ക് എക്‌സിക്യൂട്ടിവ് കോഓഡിനേറ്റര്‍ മുഹമ്മദ് സാബിത്ത്, കമ്മിറ്റി അംഗങ്ങളായ നാസര്‍ വെളിയംകോട്, കെ.എം. ഇര്‍ഷാദ്, അഷ്‌റഫ് കോയിപ്ര, മുസഫര്‍ അബ്‌റാര്‍, വി. ഷമീം തുടങ്ങിയവര്‍ നേതൃത്വം നൽകി.

Tags:    
News Summary - Sign Jeddah hosted the Delegates Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.