കുവൈത്ത്സിറ്റി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് 60 വയസ്സ് പിന്നിട്ടു. എണ്ണവിപണി വിലയിടിവ് മൂലം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ നിർണായക സാന്നിധ്യവും പ്രതീക്ഷയുമാണ് ഒപെക്. ഉൽപാദനം നിയന്ത്രിക്കുന്നത് അടക്കമുള്ള ഒപെകിെൻറ ചുവടുവെപ്പുകൾ ഇല്ലായിരുന്നുവെങ്കിൽ പെട്രോളിയം വില ദയനീയമായി കൂപ്പുകുത്തിയേനെ. എണ്ണവില ഇടിഞ്ഞ ഘട്ടത്തിലെല്ലാം ഒപെക് നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
കുവൈത്ത്, ഇറാൻ, ഇറാഖ്, സൗദി, വെനിസ്വേല എന്നീ രാജ്യങ്ങളിലെ എണ്ണമന്ത്രിമാരുടെ സാന്നിധ്യത്തിൽ 1960 സെപ്റ്റംബർ 14നാണ് ബാഗ്ദാദിൽ ഓഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്) സ്ഥാപിച്ചത്. പിന്നീട് കൂടുതൽരാജ്യങ്ങൾ കൂട്ടായ്മയുടെ ഭാഗമായി. നിലവിൽ അൾജീരിയ, അംഗോള, ഗിനിയ, ഗാബോൺ, ഇറാൻ, ഇറാഖ്, കുവൈത്ത്, ലിബിയ, നൈജീരിയ, കോംഗോ, സൗദി, യു.എ.ഇ, വെനിസ്വേല എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. ലോകതലത്തിലെ എണ്ണ ഉൽപാദനത്തിെൻറ 44 ശതമാനവും ഒപെക് രാജ്യങ്ങളിലാണ്.
എണ്ണ കരുതലിെൻറ 73 ശതമാനവും ഒപെക് ഭൂപരിധിയിലാണെന്നാണ് വിലയിരുത്തൽ. ഇക്വഡോർ, ഇന്തൊനേഷ്യ, ഖത്തർ എന്നീ രാജ്യങ്ങൾ ഒപെക് വിട്ടുപോയത് തിരിച്ചടിയാണെങ്കിലും ഒപെകിെൻറ പ്രസക്തിക്ക് എതിരഭിപ്രായമില്ല.
റഷ്യ, അസർബൈജാൻ, ബഹ്റൈൻ, ബ്രൂണെ, കസാകിസ്ഥാൻ, മലേഷ്യ, മെക്സികോ, ഒമാൻ, സുഡാൻ, സൗത് സുഡാൻ എന്നീ ഒപെക് അംഗമല്ലാത്ത പെട്രോളിയം കയറ്റുമതി രാജ്യങ്ങളെ കൂടി സഹകരിപ്പിച്ചാണ് ഉൽപാദനം നിയന്ത്രിച്ച് എണ്ണവില പിടിച്ചുനിർത്താൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.