ത്വാഇഫ് : കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച ത്വാഇഫ് കെ.എം.സി.സി നേതാവ് എം.എ റഹ്മാന്റെ കുടുംബത്തിനുള്ള സാമൂഹിക സുരക്ഷാ പദ്ധതി ആനുകൂല്യ കൈമാറ്റം നട്ടൂർ കുന്നോത്ത് അപ്പി സാഹിബ് സ്മാരക സൗദത്തിൽ വെച്ചു നടന്നു.
ചടങ്ങ് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് താനാളൂർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എം.എ റഹ്മാന്റെ കുടുംബത്തിനുള്ള ഫണ്ട് സഹോദരൻ എം. അബ്ദുൽ റഹീമിന് കൈമാറി.
മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എ.കെ. അബൂട്ടി ഹാജി മുഖ്യപ്രഭാഷണവും കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുജീബ് കോട്ടക്ക ൽ, മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ പ്രസിഡന്റ് സി.കെ.പി. മമ്മു എന്നിവർ അനുസ്മരണ പ്രഭാഷണവും നടത്തി.
മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി ജമാൽ, യുത്ത് ലീഗ് കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി തസ്ലീം ചേറ്റംകുന്ന്, ശാഖാ പ്രസിഡന്റ് എം. നസീർ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായി, ശാഖാ ഭാരവാഹികളായ സി.കെ.ബഷീർ, കളത്തിൽ കുഞ്ഞിമൊയ്തീൻ, സി.കെ.അഷ്റഫ്, എ.കെ.അഫ്സൽ, ഡി.വി. ഷാക്കിർ, എം.സി. അർഷാദ്, അബ്ദുറഹ്മാൻ കൊട്രക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കെ.എം.സി.സി അംഗങ്ങളായ ഹമീദ് പെരുവള്ളുർ, റസാഖ് കോട്ടപ്രം, അനീഫ തുറക്കൽ, റഫീഖ് തണ്ഡലം, കുഞ്ഞിപ്പ മലപ്പുറം, അബൂബക്കർ തളിപ്പറമ്പ്, ശംസുദ്ദീൻ തളിപ്പറമ്പ്, ഷറഫു തളിപ്പറമ്പ് എന്നിവരുൾപ്പെടെ പ്രദേശത്തെ പൗരപ്രമുഖരും സഹപ്രവർത്തകരും മുസ്ലിം ലീഗിന്റെയും യുത്ത് ലീഗിന്റെയും മണ്ഡലം, ശാഖാ നേതാക്കന്മാരും പ്രവർത്തകരും സംബന്ധിച്ചു.
മുസ്ലിം ലീഗ് കുന്നോത്ത് ശാഖാ ജോയിന്റ് സെക്രട്ടറി വി.സി.സജീർ സ്വാഗതവും കെ.എം.സി.സി ത്വാഇഫ് കമ്മിറ്റി ട്രഷറർ ബഷീർ താനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.