റിയാദ്: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാൻ ആദ്യമ ായി ഇന്ത്യ സന്ദര്‍ശിക്കുന്നു. ഫെബ്രുവരി മാസം 19, 20 തീയതികളിലാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാെൻറ ഇന്ത്യൻ പ ര്യടനം . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചുള്ള പര്യടനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തില്‍ പുതിയ ചരിത്രം രചിക്കും.
സന്ദര്‍ശനപരിപാടി സംബന്ധിച്ച ഒൗദ്യോഗിക വിവരങ്ങള്‍ ചൊവ്വാഴ്ച ര ാവിലെ റിയാദിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ടു. അമീര്‍ മുഹമ്മദിന്‍െറ യാത്രയില്‍ സൗദി മന്ത്രിമാരും ഉന്നതോദ്യേ ാഗസ്ഥരും വ്യവസായികളും ഉള്‍പ്പെട്ട ഉന്നതതല സംഘം അനുഗമിക്കും. 19ന് ന്യൂഡല്‍ഹിയിലത്തെുന്ന സൗദി കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ നായിഡു എന്നിവരുമായും പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തും. ഇരുകൂട്ടര്‍ക്കും പൊതുതാല്‍പര്യമുള്ള നിരവധി വിഷയങ്ങളില്‍ ചര്‍ച്ച നടത്തും.
പ്രധാനമന്ത്രി മോദിയുടെ 2016ലെ സൗദി സന്ദര്‍ശനത്തിന്‍െറ തുടര്‍ച്ചയാണ് അമീര്‍ മുഹമ്മദിന്‍െറ ഇന്ത്യാ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന രംഗങ്ങളില്‍ ഒരുമിച്ച് മുന്നേറാനുള്ള തീരുമാനത്തിന്‍െറ ഭാഗമാണ് അങ്ങോട്ടുമിങ്ങോട്ടുമുള്ള സന്ദര്‍ശന പരിപാടികള്‍. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ചരിത്രപരമായ നീണ്ടകാലത്തെ ഉറ്റ സൗഹൃദമാണുള്ളതെന്നും രാജ്യങ്ങള്‍ തമ്മിലെ ഗുണഭോക്തൃ സഹകരണ പങ്കാളിത്തത്തിന് പുറമെ ജനങ്ങള്‍ തമ്മിലും ബന്ധം കൂടുതല്‍ ഊഷ്മളവും ദൃഢവുമായി മാറിയിരിക്കുകയാണെന്നും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സമീപവര്‍ഷങ്ങളില്‍ പ്രതിരോധം, രാജ്യസുരക്ഷ, അടിസ്ഥാനസൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊര്‍ജ സുരക്ഷ തുടങ്ങിയ ഇരു കൂട്ടര്‍ക്കും പൊതുതാല്‍പര്യമുള്ള സുപ്രധാന വിഷയങ്ങളിലെ ഉഭയകക്ഷി സഹകരണത്തില്‍ അര്‍ഥപൂര്‍ണമായ പുരോഗതി സാധ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇന്ത്യന്‍ മിഷന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
2017, 2018 കാലയളവില്‍ ഉഭയകക്ഷി വാണിജ്യം 27.48 ശതകോടി ഡോളറായി ഉയര്‍ന്നു. ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി സൗദി അറേബ്യ മാറി. ഇന്ത്യക്കാവശ്യമായ മൊത്തം ക്രൂഡ് ഓയിലിന്‍െറ 20ശതമാനം സൗദി അറേബ്യയാണ് നല്‍കുന്നത്. ഊര്‍ജരംഗത്ത് ഭദ്രത ഉറപ്പുവരുത്താന്‍ സൗദി നല്‍കുന്ന സഹകരണം വലുതാണ്. സൗദി അരാംകോ യു.എ.ഇ എണ്ണ കമ്പനിയായ അഡ്നോകുമായി ചേര്‍ന്ന് കൂട്ടു സംരംഭമായാണ് ഇന്ത്യയില്‍ 44 ശതകോടി ഡോളര്‍ മുടക്കി രത്നഗരി റിഫൈനറി ആന്‍ഡ് പെട്രോള്‍ കെമിക്കല്‍ പ്രോജക്ട് നടപ്പാക്കിയത്. 27 ലക്ഷം വരുന്ന പ്രവാസി ഇന്ത്യാക്കാര്‍ സൗദി അറേബ്യയിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ്. ആതിഥേയ രാജ്യത്തിന്‍െറ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ പ്രവാസികളുടെ മാനുഷികവിഭവ ശേഷി നല്‍കുന്ന സംഭാവനകള്‍ സൗദി ഭരണാധികാരികള്‍ എക്കാലത്തും മതിപ്പോടെയാണ് കണ്ടിട്ടുള്ളതെന്നും ഇന്ത്യന്‍ തൊളിലാളികളുടെ സര്‍ഗാത്മക പ്രയത്നങ്ങളെ അവര്‍ എന്നും പ്രശംസിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മാത്രമല്ല പ്രതിവര്‍ഷം ഒന്നേമുക്കാല്‍ ലക്ഷം ഹജ്ജ് തീര്‍ഥാടകര്‍ക്കാണ് സൗദി അറേബ്യ മികച്ച സൗകര്യങ്ങള്‍ പ്രദാനം ചെയ്ത് ആതിഥ്യമരുളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.