ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്‌​പേ​സ് പ​രി​ശീ​ല​നം

ജു​ബൈ​ൽ: സൗ​ദി സ്‌​പേ​സ് ക​മീ​ഷ​ൻ, എ​യ​ർ​ബ​സ് ഡി​ഫ​ൻ​സ് ആ​ൻ​ഡ് സ്‌​പേ​സു​മാ​യി സ​ഹ​ക​രി​ച്ച് ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ ആ​ദ്യ​ത്തെ പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബ​ഹി​രാ​കാ​ശ​ശാ​സ്ത്രം പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​ശീ​ല​നം മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​വും പ്രാ​യോ​ഗി​ക അ​റി​വും തൊ​ഴി​ലും ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. വി​ദ​ഗ്ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ത്തി​േ​ൻ​റ​യും സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യും അ​ടി​സ്ഥാ​ന​കാ​ര്യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ ദേ​ശീ​യ കേ​ഡ​ർ​മാ​രെ പ​രി​ശീ​ലി​പ്പി​ക്കാ​നും തൊ​ഴി​ല​വ​സ​രം ന​ൽ​കാ​നു​മാ​യി സൗ​ദി ക​മീ​ഷ​നും എ​യ​ർ​ബ​സും ത​മ്മി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പി​ട്ടി​രു​ന്നു.

ദേ​ശീ​യ മാ​നു​ഷി​ക ക​ഴി​വ്​ വി​ക​സി​പ്പി​ച്ച് തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക് യോ​ഗ്യ​രാ​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തി​െൻറ 'വി​ഷ​ൻ 2030' പൂ​ർ​ത്തീ​ക​ര​ണ​വും ല​ക്ഷ്യ​മാ​ണ്. സ്‌​പേ​സ് 101 പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ഈ ​ലി​ങ്ക് ഉ​പ​യോ​ഗി​ക്കാം : https://initiativesportal.saudispace.gov.sa/ar/user/login?destination=/a...  ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ജ്യ​ത്തി​െൻറ ഔ​ന്നി​ത്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സൗ​ദി സ്‌​പേ​സ് ക​മീ​ഷ​ൻ ക​ഴി​ഞ്ഞ​മാ​സം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​സ്ട്രോ​നോ​ട്ടി​ക്ക​ൽ ഫെ​ഡ​റേ​ഷ​നി​ൽ ചേ​ർ​ന്നു. അ​ന്ത​ർ​ദേ​ശീ​യ ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തി​െൻറ പ​ങ്ക് വ​ർ​ധി​പ്പി​ക്കാ​നും വ​ള​ർ​ച്ച​യെ ഉ​ത്തേ​ജി​പ്പി​ക്കാ​നും ഭാ​വി​ത​ല​മു​റ​യെ പ്ര​ചോ​ദി​പ്പി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്. ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന നേ​ട്ടം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​വു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​നു​മു​ള്ള പു​തി​യ അ​ധ്യാ​യ​മാ​ണ് ഫെ​ഡ​റേ​ഷ​ൻ അം​ഗ​ത്വ​ത്തി​ലൂ​ടെ സാ​ധ്യ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Space training for undergraduate students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.