ജിദ്ദ: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർണാവി, അലി അൽഖർനി എന്നിവരുടെ ബഹിരാകാശ യാത്രക്കുള്ള അവസാന തയാറെടുപ്പുകൾ പൂർത്തിയായതായി സൗദി ബഹിരാകാശ അതോറിറ്റി വ്യക്തമാക്കി. മേയ് 21 ഞായറാഴ്ച ശാസ്ത്ര ദൗത്യസംഘത്തോടൊപ്പം ഇരുവരും ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. രണ്ട് സൗദി ബഹിരാകാശ യാത്രികർ ഉൾപ്പെടുന്ന എ.എക്സ-2 ദൗത്യസംഘത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പിനായി ‘ഫാൽക്കൺ 9’ മിസൈലും ഡ്രാഗൺ ബഹിരാകാശ പേടകവും വിക്ഷേപണത്തറയിൽ സജ്ജമാക്കിയതായി അതോറിറ്റി വ്യക്തമാക്കി.
2022 സെപ്റ്റംബർ 22ന് ആരംഭിച്ച സൗദി ബഹിരാകാശ യാത്രിക പ്രോഗ്രാമിന് കീഴിലാണ് ഈ യാത്ര വരുന്നതെന്നും മൈക്രോ ഗ്രാവിറ്റി പരിസ്ഥിതിയിൽ 14 ശാസ്ത്ര ഗവേഷണ പരീക്ഷണങ്ങൾ നടത്തുന്നത് ഇതിലുൾപ്പെടുന്നുവെന്നും അതോറിറ്റി പറഞ്ഞു. ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന അറബ് രാജ്യങ്ങളിലെ ആദ്യത്തെ വനിതയാണ് റയാന ബർണാവി. റയാന ബർണാവി, അലി അൽഖർനി എന്നിവരുടെ യാത്രയിലൂടെ ബഹിരാകാശ മേഖലയിൽ സൗദിക്ക് ഒരു പുതിയ ഘട്ടം തുറക്കാൻ പോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.