Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബഹിരാകാശ യാത്ര റയാന...

ബഹിരാകാശ യാത്ര റയാന ബർണാവിയും അലി അൽഖർനിയും ഇന്ന് യാത്രതിരിക്കും

text_fields
bookmark_border
ബഹിരാകാശ യാത്ര റയാന ബർണാവിയും അലി അൽഖർനിയും ഇന്ന് യാത്രതിരിക്കും
cancel
camera_alt

ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് യാ​ത്ര തി​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ റ​യാ​ന ബ​ർ​ണാ​വി​യും അ​ലി അ​ൽ​ഖ​ർ​നി​യും ശാ​സ്ത്ര ദൗ​ത്യ​സം​ഘ​ത്തോ​ടൊ​പ്പം

ജി​ദ്ദ: സൗ​ദി ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​യ റ​യാ​ന ബ​ർ​ണാ​വി, അ​ലി അ​ൽ​ഖ​ർ​നി എ​ന്നി​വ​രു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര​ക്കു​ള്ള അ​വ​സാ​ന ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി സൗ​ദി ബ​ഹി​രാ​കാ​ശ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. മേ​യ് 21 ഞാ​യ​റാ​ഴ്ച ശാ​സ്ത്ര ദൗ​ത്യ​സം​ഘ​ത്തോ​ടൊ​പ്പം ഇ​രു​വ​രും ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് യാ​ത്ര തി​രി​ക്കും. ര​ണ്ട് സൗ​ദി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ഉ​ൾ​പ്പെ​ടു​ന്ന എ.​എ​ക്സ-2 ദൗ​ത്യ​സം​ഘ​ത്തെ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​നാ​യി ‘ഫാ​ൽ​ക്ക​ൺ 9’ മി​സൈ​ലും ഡ്രാ​ഗ​ൺ ബ​ഹി​രാ​കാ​ശ പേ​ട​ക​വും വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ സ​ജ്ജ​മാ​ക്കി​യ​താ​യി അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

2022 സെ​പ്റ്റം​ബ​ർ 22ന് ​ആ​രം​ഭി​ച്ച സൗ​ദി ബ​ഹി​രാ​കാ​ശ യാ​ത്രി​ക പ്രോ​ഗ്രാ​മി​ന് കീ​ഴി​ലാ​ണ് ഈ ​യാ​ത്ര വ​രു​ന്ന​തെ​ന്നും മൈ​ക്രോ ഗ്രാ​വി​റ്റി പ​രി​സ്ഥി​തി​യി​ൽ 14 ശാ​സ്ത്ര ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ഇ​തി​ലു​ൾ​പ്പെ​ടു​ന്നു​വെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു. ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് യാ​ത്ര​തി​രി​ക്കു​ന്ന അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ ആ​ദ്യ​ത്തെ വ​നി​ത​യാ​ണ് റ​യാ​ന ബ​ർ​ണാ​വി. റ​യാ​ന ബ​ർ​ണാ​വി, അ​ലി അ​ൽ​ഖ​ർ​നി എ​ന്നി​വ​രു​ടെ യാ​ത്ര​യി​ലൂ​ടെ ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ സൗ​ദി​ക്ക് ഒ​രു പു​തി​യ ഘ​ട്ടം തു​റ​ക്കാ​ൻ പോ​കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Space travelRayana BarnawiAli Alqarni
News Summary - Space travel Rayana Barnawi and Ali Alqarni will be traveling today
Next Story