ജിദ്ദ: എട്ടാഴ്ചകളായി ജിദ്ദയിൽ നടന്ന സ്പോർട്ടിങ് പാരൻറ്സ് ലീഗ് സീസൺ ഒമ്പത് ഫുട്ബാൾ ടൂർണമെന്റിൽ നിലവിലെ ജേതാക്കളായ ഫ്രഞ്ച് ബേക്കറി എഫ്.സി ടീമിനെ ടൈബ്രേക്കറിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി ബുഷിയ എഫ്.സി ജേതാക്കളായി. ടൈബ്രേക്കറിലാണ് ജേതാക്കളെ കണ്ടെത്തിയത്. ലൂസേഴ്സ് ഫൈനലിൽ ഔട്ട്റൈറ്റ് എഫ്.സിയെ പരാജയപ്പെടുത്തി ഷംസ് എഫ്.സി മൂന്നാം സ്ഥാനം നേടി.
ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി ഫ്രഞ്ച് ബേക്കേഴ്സ് എഫ്.സിയുടെ നജീബ് തിരൂരങ്ങാടിയെയും മികച്ച ഡിഫൻഡറായി ബുഷിയ എഫ്.സിയുടെ നവാസ് കോഴിക്കോടിനെയും മികച്ച മിഡ് ഫീൽഡറായി ബുഷിയ എഫ്.സിയുടെ സൈറസിനെയും തെരഞ്ഞെടുത്തു.
മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത മുനി മുഹമ്മദലി, ഒമ്പത് ഗോളുകൾ സ്കോർ ചെയ്ത് ടോപ് സ്കോറർ പദവിക്കും അർഹനായി. ടൂർണമെന്റിലെ സർവ മേഖലയിലെയും പെർഫോമൻസ് പരിഗണിച്ചു സമ്മാനിക്കുന്ന മാരക പെർഫോർമർ അവാർഡിന് ബുഷിയ എഫ്.സിയുടെ അൻഫാൽ മൂവാറ്റുപുഴ അർഹനായി.
ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡിന് ബുഷിയ എഫ്.സിയുടെ അഷ്റഫ് മുവാറ്റുപുഴ അർഹനായി. അദ്ദേഹത്തിനുള്ള ട്രോഫി നിയാസ് കോഴിക്കോട് സമ്മാനിച്ചു. ലൂസേഴ്സ് ഫൈനലിൽ ഉമൈർ വണ്ടൂരിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
ഇദ്ദേഹത്തിനുള്ള സമ്മാനം ഹസ്സൻകുട്ടി അരിപ്ര കൈമാറി. സ്പോർട്ടിങ് പാരൻറ്സ് ലേഡീസ് വിങ്ങിനായി സംഘടിപ്പിക്കപ്പെട്ട ഇൻ ഹൗസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ലേഡീസ് വിഭാഗത്തിൽ സ്റ്റിനില അനിൽ ഒന്നാം സ്ഥാനവും, ഷിജില, ലൈല എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ ആയിഷ മുസ്തഫ ഒന്നാം സ്ഥാനം നേടിയപ്പോൾ സംഭ ഹസ്സൻകുട്ടി രണ്ടാം സ്ഥാനവും, വാഫിയ മൂന്നാം സ്ഥാനവും നേടി. കുട്ടികളുടെ വിഭാഗത്തിൽ അബ്ദുല്ല ഫാസിലിനായിരുന്നു ഒന്നാം സ്ഥാനം, അയ്ഹാൻ രണ്ടാം സ്ഥാനവും ആമിൽ സയാൻ മൂന്നാം സ്ഥാനവും നേടി.
ജേതാക്കൾക്കുള്ള ട്രോഫി സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്രയും റണ്ണേഴ്സ് ട്രോഫി മുൻ ആന്ധ്രാപ്രദേശ് സന്തോഷ് ട്രോഫി താരം സാകി ഹൈദരാബാദും സമ്മാനിച്ചു. സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ അക്കാദമിയിൽ പത്തു വർഷമായി സംഘടിപ്പിക്കപ്പെടുന്ന ടൂർണമെന്റാണ് സ്പോർട്ടിങ് പാരൻറ്സ് ലീഗ്.
സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ സാരഥികളായ അഷ്റഫ് ഇരുമ്പുഴി, ജലീൽ കളത്തിങ്ങൽ, നജീബ് തിരുരങ്ങാടി, താജുദ്ധീൻ കോഴിക്കോട്, അമീർ ചെറുകോട്, അഷ്റഫ് മാനന്തവാടി, ഹസ്സൻകുട്ടി അരിപ്ര, അഷ്റഫ് മൊറയൂർ, റഫീഖ് കൊളക്കാടൻ, ഫദലുറഹ്മാൻ കൊണ്ടോട്ടി എന്നിവർ സമ്മാനദാനചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.