റിയാദ്: പവിഴ ദ്വീപിെൻറ തനത് ഭക്ഷണ രുചിവൈവിധ്യം വിളിച്ചോതി ലുലു ഹൈപർമാർക്കറ്റിെൻറ സൗദി ശാഖകളിൽ ശ്രീലങ്കൻ ഭക്ഷ്യമേളക്ക് തുടക്കമായി. തേയില, സുഗന്ധവ്യജ്ഞനങ്ങൾ, പച്ചക്കറി, അരി, നാളികേരോൽപന്നങ്ങൾ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട വിഭവങ്ങളാൽ ഷോപ്പിങ് കൂട നിറയ്ക്കാൻ കഴിയുംവിധമാണ് 'ബെസ്റ്റ് ഓഫ് ശ്രീലങ്ക' എന്ന മേള അണിയിച്ചൊരുക്കിയിരിക്കുന്നത്.
റിയാദ് മുറബ്ബയിലെ ലുലു ഹൈപർമാർക്കറ്റിൽ ഒരുക്കിയ ചടങ്ങിൽ ശ്രീലങ്കൻ എംബസിയിലെ ചാർജ് ദ അഫയേഴ്സ് ധുൽമിത് വരുണ ഒരാഴ്ച നീളുന്ന മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷെഹീം മുഹമ്മദും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പെങ്കടുത്തു. കൊളോണിയൽ കാലഘട്ടത്തിലെ ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ്, കൂടാതെ ഇന്ത്യൻ പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ, ഇന്തോനേഷ്യൻ തുടങ്ങിയ സാംസ്കാരിക സ്വാധീനങ്ങളുടെ മിശ്രിത രൂപമായ ശ്രീലങ്കയുടെ തനതായ പാചക പാരമ്പര്യം ഉപഭോക്താക്കൾക്ക് അനുഭവവേദ്യമാക്കാനാണ് മേള സംഘടിപ്പിക്കുന്നതെന്ന് മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശ്രീലങ്കയുടെ ഉയർന്ന നിലവാരമുള്ള ഗ്രാമ്പൂ, കുരുമുളക്, കറുവപ്പട്ട, ശുചിത്വം, സുഗന്ധം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ലഭ്യമാകും. മഞ്ഞൾ, മറ്റ് പച്ചമരുന്നുകൾ, ശ്രീലങ്കൻ തോട്ടങ്ങളിൽ നിന്നുള്ള വിശിഷ്ടമായ തേയില, നാളികേരം കൊണ്ടുള്ള വിവിധ ഉൽപന്നങ്ങൾ എന്നിവ മേളയിലുണ്ട്.
ലുലു ഹൈപ്പർമാർക്കറ്റ് ശ്രീലങ്കയിലെ മികച്ച ഉൽപ്പന്നങ്ങളുടെ ശ്രേഷ്ഠവും സമൃദ്ധവുമായ ശേഖരം ഒരുമിച്ച് എത്തിച്ചിരിക്കുകയാണെന്നും ഇത് തീർച്ചയായും നമ്മുടെ രാജ്യത്തിെൻറ രുചി അനുഭവിച്ചറിയാൻ എല്ലാ ഉപഭോക്താക്കൾക്കും മികച്ച അവസരമാണെന്നും ശ്രീലങ്കൻ എംബസിയിലെ ചാർജ് ദ അഫയേഴ്സ് ധുൽമിത് വരുണ അഭിപ്രായപ്പെട്ടു.
ഉൽപന്നങ്ങൾ ശ്രീലങ്കയിലെ തങ്ങളുടെ സ്വന്തം സ്രോതസിൽ നിന്ന് നേരിട്ട് എത്തിക്കുന്നവയാണെന്ന് ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. ഒരാഴ്ച നീളുന്ന മേള ഈ മാസം 14ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.