സുബൈർ ഹുദവിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ അന്തരിച്ച സമസ്​ത ഇസ്​ലാമിക്​ സെന്റർ (എസ്.ഐ.സി) നേതാവും സാമൂഹിക പ്രവർത്തകനുമായ പട്ടാമ്പി കൊപ്പം സ്വദേശി എം.സി. സുബൈർ ഹുദവിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി. ശനിയാഴ്​ച ഇഷാ നമസ്കാര ശേഷം റുവൈസ് മഖ്‌ബറയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും എസ്.ഐ.സി, കെ.എം.സി.സി നേതാക്കളും പ്രവർത്തകരും സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.

കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച നാട്ടിൽ പോകാൻ ഒരുങ്ങിയിരുന്ന സുബൈർ ഹുദവി ഉറക്കത്തിലാണ്​ മരിച്ചത്. ഡൈനാമിക് ടെക്നോളജി സപ്ലൈ കമ്പനിയിൽ ഓഫിസ് മാനേജർ ആയിരുന്നു. എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി ഓഡിറ്റിങ്​ സമിതി കൺവീനറായ സുബൈർ ഹുദവി വിഖായ ഹജ്ജ് വളന്റിയർ സേവന രംഗത്തും നേതൃത്വം നൽകിയിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചിരുന്ന സുബൈർ ഹുദവിയുടെ ആകസ്മിക നിര്യാണം കുടുംബാംഗങ്ങളെപ്പോലെ സംഘടന പ്രവർത്തകർക്കും വലിയ ആഘാതമാണ് ഉണ്ടാക്കിയത്.

ഖബറടക്കത്തിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ എസ്.ഐ.സി, കെ.എം.സി.സി നേതാക്കൾ മുൻകൈയെടുത്തു. എസ്.ഐ.സി ഭാരവാഹികളായ ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, അൻവർ തങ്ങൾ കൽപകഞ്ചേരി, മൊയ്‌തീൻകുട്ടി ഫൈസി പന്തല്ലൂർ, നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി, അബ്​ദുസ്സലാം ഫൈസി ഒളവട്ടൂർ, മുസ്തഫ ബാഖവി ഊരകം, സൽമാൻ ദാരിമി, അൻവർ ഫൈസി, സൈനുദ്ദീൻ ഫൈസി പൊന്മള, മുഹമ്മദലി മുസ്‌ലിയാർ കാപ്പ്, എം.എ. കോയ മൂന്നിയൂർ, ഒ.കെ.എം. മൗലവി, അബ്​ദുല്ല ഫൈസി, അബ്​ദുല്ല കുപ്പം, ഫൈസൽ ഹുദവി പട്ടാമ്പി (ഖത്തർ), മുനീർ ഫൈസി, ഫരീദ് (മക്ക), കെ.എം.സി.സി ഭാരവാഹികളായ അഹ്‌മദ്‌ പാളയാട്ട്, അബൂബക്കർ അരിമ്പ്ര, സി.കെ. റസാഖ്‌, നാസർ മച്ചിങ്ങൽ, ഇസ്മായിൽ മുണ്ടക്കുളം, നസീർ വാവക്കുഞ്ഞ്​, നാസർ വെളിയംകോട്, മുഹമ്മദ്‌കുട്ടി പാണ്ടിക്കാട്, സുബൈർ വട്ടോളി, സുബൈർ ഹുദവിയുടെ സഹോദരൻ ജാബിർ (ദുബൈ), പിതൃസഹോദരൻ അബ്​ദുല്ലത്തീഫ് (അബൂദബി) തുടങ്ങിയവർ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു.

Tags:    
News Summary - Subair Hudavi's body was buried in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.