ത്വാഇഫ് ദുരിതത്തില്‍ കഴിഞ്ഞിരുന്ന തെലങ്കാന സ്വദേശിക്ക് ത്വാഇഫ് അല്‍ഖുര്‍മ കെ.എം.സി.സി തുണയായി. ആറ് വര്‍ഷം മുമ്പ് അല്‍ ഖുര്‍മയിലെ കൃഷി തോട്ടത്തില്‍ ജോലിക്ക് എത്തിയതായിരുന്നു 37 കാരനായ രവി. ശമ്പളം കുറവായിരുന്നെങ്കിലും നാട്ടിലെ കഷ്ടപ്പാടുകള്‍ ഓര്‍ത്ത് ജോലിയില്‍ തുടരുകയായിരുന്നു.
സ്‌പോണ്‍സര്‍ സുഖമില്ലാതെ കിടപ്പിലായതോടെ രവിയുടെ ഉത്തരവാദിത്വം സ്‌പോൺസറുടെ മകെൻറ കീഴിലായി. ഇതോടെയാണ് രവിയുടെ ദുരിതങ്ങൾ തുടങ്ങിയത്. ആഴ്ചകള്‍ മുമ്പ് ഇദ്ദേഹം രവിക്കു നേരെ ആക്രമണം നടത്തിയിരുന്നു. തലയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒഴുകുന്ന ചിത്രം രവി തെൻറ മൊബൈലില്‍ സ്വയം പകര്‍ത്തി നാട്ടില്‍ അയച്ചതോടെയാണ് ഇദ്ദേഹത്തിന്റെ ദുരിതം പുറം ലോകം അറിയുന്നത്. വീട്ടുകാര്‍ സ്ഥലം എം.എല്‍.എയുമായി ബന്ധപ്പെട്ട് ജിദ്ദ കോണ്‍സുലേറ്റില്‍ പരാതി നല്‍കി.
കോണ്‍സുലേറ്റ് അധികൃതര്‍ ഇദ്ദേഹത്തിന്റെ വിവരം ത്വാഇഫിലെ സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി പ്രസിഡന്റുമായ മുഹമ്മദ് സാലിഹിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇദ്ദേഹം സംഭവം അല്‍ഖുര്‍മ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഫൈസല്‍ മാലിക്ക് ഏ.ആര്‍ നഗറിനെ അറിയിച്ചു. ഫൈസല്‍ മാലിക്കിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തില്‍ രവിയെ കണ്ടെത്തുകയും നാട്ടിലേക്കു കയറ്റി അയക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
വിമാന ടിക്കറ്റിനുള്ള പണവും മറ്റു സഹായങ്ങളും അല്‍ഖുര്‍മ കെ.എം..സി.സി നല്‍കി. അടുത്ത ദിവസം ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യവിമാനത്തില്‍ രവി നാടണയും. ഇദ്ദേഹത്തിനുള്ള ടിക്കറ്റ് കൈമാറുന്ന ചടങ്ങിൽ അബ്ദുറഹ്മാന് മുസ്‌ലിയാര്‍, ഫൈസല്‍ മാലിക്ക്, വി.എന്‍.ഷുക്കൂര്‍, റാഷിദ് പൂങ്ങോട്, ഷമീര്‍ മൗലവി ആലപ്പുഴ, ശിഹാബ് നാലുപുരക്കല്‍ തുടങ്ങിയവർ സംബന്ധിച്ചു. ജാലിയാത്ത് മലയാളം വിഭാഗം മേധാവി ഷമീര്‍ മൗലവിയും സഹായത്തിന് രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.