റിയാദ്: തനിമ ഹജ്ജ് വളന്റിയർ ടീം റിയാദിൽനിന്ന് മിനയിലേക്ക് യാത്ര തിരിച്ചു. ഷാനിദ് അലിയുടെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന സംഘം തനിമ അഖില സൗദി വളന്റിയർ കോറുമായി ചേർന്ന് മിന, ജംറ, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ സേവന നിരതരാവും.
ഹാജിമാർക്ക് മിനയിൽ താമസസ്ഥലത്തേക്ക് വഴി കാണിച്ചുകൊടുക്കൽ, മെഡിക്കൽ സേവനം, കഞ്ഞി വിതരണം, വീൽചെയർ സേവനം എന്നീ പ്രവർത്തനങ്ങളിൽ വളന്റിയർമാർ രംഗത്തിറങ്ങും. മാപ്പ് റീഡിങ്, മിനയിലെ ഉത്തരവാദിത്തങ്ങൾ എന്നിവയിൽ പരിശീലനം ലഭിച്ച വളന്റിയർമാർ മിനയിൽനിന്നും അവസാന ഹാജിയും വിട ചൊല്ലുന്നത് വരെ കർമനിരതരാവും. യാത്രയയപ്പ് സംഗമത്തിൽ തനിമ റിയാദ് പ്രൊവിൻസ് ജനറൽ സെക്രട്ടറി സദറുദ്ദീൻ കിഴിശ്ശേരി, സലീം മാഹി, ഖലീൽ പാലോട്, അഷ്ഫാഖ് കക്കോടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.