മക്ക: ഞായറാഴ്ച രാത്രിയോടെ ഹജ്ജിന് പുറപ്പെടാനായി ഒരുങ്ങിയ ഇന്ത്യൻ ഹാജിമാർക്ക് സഹായഹസ്തവുമായി തനിമ പ്രവർത്തകർ. ഇന്ത്യൻ ഹജ്ജ് മിഷനുമായി സഹകരിച്ച് അദാഹി കൂപ്പൺ വിതരണം, മശാഇർ മെട്രോ ടിക്കറ്റ് വിതരണം, വീൽചെയറുകൾ ആവശ്യമുള്ള ഹാജിമാർക്ക് വീൽചെയർ ലഭ്യമാക്കൽ തുടങ്ങി വിവിധ സഹായങ്ങളുമായാണ് തനിമ പ്രവർത്തകരെത്തിയത്.
ഇന്ത്യൻ ഹജ്ജ് മിഷൻ നിർദേശിച്ച അസീസിയയിലെ ഹാജിമാർ താമസിക്കുന്ന പ്രത്യേക കെട്ടിടങ്ങളിലാണ് തനിമ പ്രവർത്തകർ സേവനം നടത്തിയത്. തനിമ നടത്തുന്ന സേവനങ്ങളുടെ ചിത്രങ്ങൾ കഴിഞ്ഞദിവസം ജിദ്ദ കോൺസുലേറ്റിന്റെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
ഹജ്ജ് ദിനങ്ങളിലും വനിതകൾ ഉൾപ്പെടെ 400ഓളം വളൻറിയർമാർ സേവനത്തിനായി സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്നു സേവനത്തിനായി എത്തുന്നുണ്ട്. ഹജ്ജിന് പുറപ്പെടാൻ ഒരുങ്ങിയ ഹാജിമാർക്ക് സേവനം നൽകുന്നതിന് അബ്ദുൽ ഹകീം ആലപ്പി, ടി.കെ. ഷെമിൽ, സഫീർ അലി, ഷഫീഖ് പട്ടാമ്പി, ഇഷ്റാക്ക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.