തനിമ വളന്റിയർമാർ പുണ്യസ്ഥലങ്ങളിൽ ഹജ്ജ്​ സേവനത്തിൽ

ഹജ്ജ് സേവനം പൂർത്തിയാക്കി തനിമ വളന്റിയർമാർ മടങ്ങി

ജിദ്ദ: ഹജ്ജി​ന്റെ പുണ്യദിനങ്ങളിൽ അല്ലാഹുവി​ന്റെ അതിഥികൾക്കായി സേവനം അനുഷ്ഠിച്ച് തനിമ വളന്റിയർമാർ മടങ്ങി. മക്കക്ക് പുറമെ, ജിദ്ദ, റിയാദ്, ദമ്മാം, യാംബു, മദീന, തബൂക്ക്, ഖമീസ് മുശൈത്ത് തുടങ്ങി സൗദിയിലെ വിവിധ നഗരങ്ങളിൽ നിന്നും നാനൂറിലധികം പേരാണ് ഇത്തവണ വളന്റിയർ സേവനത്തിന് തനിമയുടെ കീഴിൽ സേവന സജ്ജരായി രംഗത്തുണ്ടായിരുന്നത്. ഇരുപതിലധികം ടീമുകൾ വിവിധ ഷിഫ്റ്റുകളിലായാണ് അറഫയിലും മുസ്‌ദലിഫയിലും മിനയിലും ജംറയിലും ഹാജിമാർക്ക് സേവനം ചെയ്തത്.

പതിനായിരത്തോളം ഹാജിമാർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കിയതായി തനിമ ഭാരവാഹികൾ പറഞ്ഞു. വഴിതെറ്റിയ ഹാജിമാർക്ക് വഴികാണിക്കൽ, മിനയിലെ ടെൻറുകളിലെത്തിക്കൽ, അസീസിയയിലുള്ള താമസസ്ഥലത്ത് എത്തിക്കൽ, പ്രയാസമനുഭവിച്ചവരെ ആശുപത്രിയിലെത്തിക്കൽ തുടങ്ങിയവയായിരുന്നു പ്രധാന സേവന പ്രവർത്തനങ്ങൾ. കൂടാതെ അരലക്ഷത്തിലധികം പേർക്ക് കുടിവെള്ളവും 20,000 പേർക്ക് കഞ്ഞി വിതരണവും നടത്തിയതായി ടീം ക്യാപ്റ്റന്മാർ അറിയിച്ചു. 250ലധികം വീൽചെയറുകൾ സേവനങ്ങൾക്ക് ഉപയോഗപ്പെടുത്തി.


മക്കയിലെ അസീസിയയിൽ താമസിച്ചാണ് വളന്റിയർമാർ ഹജ്ജ് സേവനത്തിനുള്ള ഏകോപനം നിർവഹിച്ചത്. സേവനത്തിന് തനിമ വെസ്​റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് നജ്‌മുദ്ദീൻ അമ്പലങ്ങാടൻ, കേന്ദ്ര ഹജ്ജ് വളന്റിയർ കോഓഡിനേറ്റർ സി.എച്ച്. ബഷീർ, കൺവീനർ കുട്ടി മുഹമ്മദ്‌, ജനറൽ ക്യാപ്റ്റൻ മുനീർ ഇബ്രാഹിം, അബ്​ദുൽ ഹക്കീം, ഷാനിദ് അലി, കബീർ മുഹമ്മദുണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.

മിനായിലെ ഹജ്ജ് സേവനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട്, അസീസിയ ക്യാമ്പിൽ നടന്ന സമാപന സംഗമത്തിന് മുനീർ ഇബ്രാഹിം നേതൃത്വം നൽകി. സി.എച്ച്. ബഷീർ അധ്യക്ഷ പ്രഭാഷണം നടത്തി. വിവിധ ഗ്രൂപ്പ് ലീഡർമാരും വളന്റിയർമാരും സേവനാനുഭവങ്ങൾ പങ്കുവെച്ചു. മക്കയിൽനിന്ന് സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്ന വനിത വളന്റിയർമാരെ പ്രത്യേകം അഭിനന്ദിച്ചു. സഫറുല്ല മുല്ലോളി സമാപന പ്രസംഗം നിർവഹിച്ചു. കുട്ടി മുഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു. ആഷിഖ് മുഹമ്മദ് ഖിറാഅത്ത് നടത്തി.

മക്കയിലെ ഹജ്ജ് സേവനങ്ങൾ അവസാനിച്ചിട്ടില്ലെന്നും മക്കയിലെ തനിമ വളന്റിയർമാർ ഹറമിലും പരിസരപ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ഹാജിമാർക്ക് ആവശ്യമായ സേവനപ്രവർത്തനങ്ങളിൻ വ്യാപൃതരായിരിക്കുമെന്നും മുഴുവൻ ഹാജിമാരും മക്കയിൽനിന്ന് പോകുന്നതുവരെ സേവനം തുടരുമെന്നും പ്രൊവിൻസ് പ്രസിഡന്റ് നജ്‌മുദ്ദീൻ അമ്പലങ്ങാടൻ അറിയിച്ചു.


Tags:    
News Summary - Tanima volunteers returned after completing Hajj service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.