മദീന: റമദാനിലെ ആദ്യ തറാവീഹ് നമസ്കാരത്തിൽ മസ്ജിദുന്നബവിയും മുറ്റങ്ങളും നിറഞ്ഞു കവിഞ്ഞു. സ്വദേശികളും വിദേ ശികളും സന്ദർശകരുമടക്കം ആയിരങ്ങളാണ് ആദ്യ തറാവീഹ് നമസ്കാരത്തിൽ പെങ്കടുത്തത്. മേഖല ഗവർണറുടെ നിർദേശത്തെ തുടർന്ന് നമസ്കരിക്കാനെത്തുന്നവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും മസ്ജിദുന്നബവി കാര്യാലയം ഒരുക്കിയിരുന്നു. കവാടങ്ങൾ പൂർണമായും തുറന്നിട്ടു. ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലും സേവനത്തിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നു. ഡോ. അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽബഇൗജാൻ, ശൈഖ് അഹ്മദ് ബിൻ ത്വാലിബ് ബിൻ ഹുമൈദ് എന്നിവരാണ് തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.