യൂനിഫോം ധരിക്കാത്ത ടാക്​സി ഡ്രൈവർമാർക്ക്​ 500 റിയാൽ പിഴ

ജിദ്ദ: യൂനിഫോം ധരിക്കാത്ത ടാക്​സി ഡ്രൈവർമാർക്ക്​ 500 റിയാൽ പിഴ ചുമത്തുമെന്ന്​ ട്രാഫിക്​ വിഭാഗം. ടാക്​സിയിൽ മീറ്റർ ഘടിപ്പിച്ചിട്ടില്ലെങ്കിൽ 5,000 റിയാലാണ്​ പി​ഴയെന്നും പബ്ലിക്​ ട്രാൻസ്​പോർട്​ അതോറിറ്റി ഇൻസ്​പെക്​ടർ ബകർ ഹൗസാവി അറിയിച്ചു. അകവും പുറവും വൃത്തിയായി സൂക്ഷിക്കാത്ത ടാക്​സികൾക്കും പിഴയീടാക്കാൻ വകുപ്പുണ്ട്​. 500 റിയാൽ വരെ ഇതിന്​ നൽകേണ്ടിവരും. ‘ടാക്​സി റിയാദ്​’, ‘ടാക്​സി ജിദ്ദ’ എന്നിങ്ങനെ വാഹനത്തിന്​ മുകളിൽ പിടിപ്പിക്കുന്ന ടോപ്​സൈൻ വ്യക്​തമാകാതിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്​താലും പിഴ വരും. ആയിരം റിയാൽ വരെ ഡ്രൈവറിൽ നിന്ന്​ ഇൗടാക്കും. 

കമ്പനി ലൈസൻസ്​ വിവരങ്ങൾ കൃത്യമായി പ്രദർശിപ്പിക്കാതിരിക്കുക, ഫസ്​റ്റ്​ എയ്​ഡ്​ കിറ്റ്​, അഗ്​നിശമന ഉപകരണം എന്നിവ കരുതാതിരിക്കുക എന്നിവയും നടപടി ക്ഷണിച്ചുവരുത്തുന്നതാണ്​. 1,500 റിയാൽ വരെ പിഴ വിധിക്കാവുന്ന കുറ്റങ്ങളാണ്​ ഇവ. വാഹനത്തി​​െൻറ ക്ഷമതയും സുരക്ഷാസംവിധാനങ്ങളും കൃത്യമായി പരിശോധിച്ച്​ ഉറപ്പുവരുത്തിയശേഷം മാത്രമേ നിരത്തിലിറക്കാൻ പാടുള്ളുവെന്നും ട്രാഫിക്​ വിഭാഗം വ്യക്​തമാക്കി.

Tags:    
News Summary - taxi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.