യൂനിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് 500 റിയാൽ പിഴ
text_fieldsജിദ്ദ: യൂനിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് 500 റിയാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം. ടാക്സിയിൽ മീറ്റർ ഘടിപ്പിച്ചിട്ടില്ലെങ്കിൽ 5,000 റിയാലാണ് പിഴയെന്നും പബ്ലിക് ട്രാൻസ്പോർട് അതോറിറ്റി ഇൻസ്പെക്ടർ ബകർ ഹൗസാവി അറിയിച്ചു. അകവും പുറവും വൃത്തിയായി സൂക്ഷിക്കാത്ത ടാക്സികൾക്കും പിഴയീടാക്കാൻ വകുപ്പുണ്ട്. 500 റിയാൽ വരെ ഇതിന് നൽകേണ്ടിവരും. ‘ടാക്സി റിയാദ്’, ‘ടാക്സി ജിദ്ദ’ എന്നിങ്ങനെ വാഹനത്തിന് മുകളിൽ പിടിപ്പിക്കുന്ന ടോപ്സൈൻ വ്യക്തമാകാതിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്താലും പിഴ വരും. ആയിരം റിയാൽ വരെ ഡ്രൈവറിൽ നിന്ന് ഇൗടാക്കും.
കമ്പനി ലൈസൻസ് വിവരങ്ങൾ കൃത്യമായി പ്രദർശിപ്പിക്കാതിരിക്കുക, ഫസ്റ്റ് എയ്ഡ് കിറ്റ്, അഗ്നിശമന ഉപകരണം എന്നിവ കരുതാതിരിക്കുക എന്നിവയും നടപടി ക്ഷണിച്ചുവരുത്തുന്നതാണ്. 1,500 റിയാൽ വരെ പിഴ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവ. വാഹനത്തിെൻറ ക്ഷമതയും സുരക്ഷാസംവിധാനങ്ങളും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ നിരത്തിലിറക്കാൻ പാടുള്ളുവെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.