ജിദ്ദ: സൗദി സ്വകാര്യ മേഖലയിലെ ടെലികമ്യൂണിക്കേഷൻ, െഎ.ടി മേഖലകളിലെ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം 60 ശതമാനവും വൻകിട സംരംഭങ്ങളിലായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.സ്വകാര്യ രംഗത്തെ ആശയവിനിമയ, വിവരസാേങ്കതിക വിദ്യ തൊഴിലുകൾ സ്വദേശിവത്കരിക്കുന്ന തീരുമാനം തിങ്കളാഴ്ചയാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി പ്രഖ്യാപിച്ചത്.
കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, എൻജിനീയറിങ്, ആപ്ലിക്കേഷൻ െഡവലപ്മെൻറ് േപ്രാഗ്രാമിങ്, അനാലിസിസ്, ടെക്നിക്കൽ സപ്പോർട്ട്, ടെലികമ്യൂണിക്കേഷൻ ടെക്നിക്കൽ വർക്സ് എന്നീ ജോലികളിൽ അഞ്ചോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ് തീരുമാനം നടപ്പാക്കുന്നത്. സ്വദേശി പൗരന്മാർക്ക് ടെലികമ്യൂണിക്കേഷൻ, െഎ.ടി മേഖലകളിൽ 8000 തൊഴിലവസരങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.അതേസമയം ടെലികമ്യൂണിക്കേഷൻ, െഎ.ടി മേഖലകളിൽ നിരവധി വിദേശികളാണ് ജോലി ചെയ്തുവരുന്നത്. തീരുമാനം നടപ്പാക്കുന്നതോടെ അവർക്ക് ജോലി നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.