ജിദ്ദ: ജിദ്ദ അൽ സലാം കൊട്ടാരത്തിന് സമീപം നടന്ന ഭീകരാക്രമണത്തെ വിവിധ രാജ്യങ്ങളും സംഘടനകളും അപലപിക്കുകയും വീരമൃത്യ വരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് അനുശോചനമർപ്പിക്കുകയും ചെയ്തു. ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സംഭവത്തെ അപലപിച്ചു.
ഒ.െഎ.സി, ഇസ്ലാമിക് എജ്യുക്കേഷനൽ സയിൻറിഫിക് ആൻറ് കൾച്ചറൽ ഒാർഗനൈസേഷൻ എന്നിവയും ആക്രമണത്തെ ശക്തമായി അപലപിച്ചു.
അതിനിടെ ജിദ്ദയിലെ അൽസലാം കൊട്ടാരത്തിന് സമീപം കാറിലെത്തിയ അക്രമി വെടിയുതിർത്ത സംഭവത്തിെൻറ വീഡിയോ ദൃശ്യമുൾപെടെ ചിത്രങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ഹമ്മാദ് അൽ മുതൈരി, അബ്ദുല്ല അസുബൈഇ എന്നിവരാണ് ശനിയാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ മരിച്ചത്.
മൂന്ന് സുരക്ഷ ഉേദ്യാഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൗദി സ്വദേശിയായ മൻസൂർ അൽ ആമിരി (28) ആണ് കാറിൽ നിന്നിറങ്ങി നടന്ന് വന്ന് വെടിവെച്ചത്. അക്രമിയെ സുരക്ഷാസേന വെടിവെച്ചുകൊന്നു.ശനിയാഴ്ച പുലർച്ചെ അൽസലാം കൊട്ടാരത്തിെൻറ പടിഞ്ഞാറെ ഗേറ്റിനടുത്തായിരുന്നു സംഭവം.
എച്ച്.എഫ്.സി 6081ഹ്യുണ്ടായി കാറിലാണ് പ്രതി എത്തിയത്. കാറിൽ നിന്ന് ബോംബുകളും തോക്കും കണ്ടെടുത്തു. സംഭവത്തെ കുറിച്ച് ആഭ്യന്തരമന്ത്രാലയം കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ഹമാത് അൽ മുതൈരി എന്ന സുരക്ഷാ ഉദ്യോഗസ്ഥെൻറ കുടുംബം റിയാദിലാണ്. കുടുംബത്തെ കാണാൻ പോകുന്ന ആവശ്യാർഥം അദ്ദേഹം ഡ്യൂട്ടി സമയം സഹപ്രവർത്തകനുമായി അഡ്ജസ്റ്റ് ചെയ്ത് നേരത്തെ ആക്കിയതായിരുന്നു. മൂന്ന് ആൺ മക്കളാണ് ഹമ്മാദ് അൽ മുതൈരിക്ക്. ഇളയ മകന് അഞ്ച് മാസം പ്രായമായിേട്ടയുള്ളൂ. കുട്ടികളെ കാണാൻ ഒരു ദിവസം നേരത്തെ വീട്ടിലെത്താനുള്ള ഒരുക്കത്തിനിടയിലാണ് അദ്ദേഹം വീര മൃത്യു വരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.