റിയാദ്: റിയാദ് തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) വനിതാ വിഭാഗം സ്ത്രീകളുടെയും കുട്ടികളുടെയും സംഗമം സംഘടിപ്പിച്ചു. റിയാദ് ഇസ്താംബുൾ സ്ട്രീറ്റിലെ ഇസ്തിറാഹയിൽ റിയാദിലെ തലശ്ശേരി നിവാസികളായ നിരവധി കുടുംബിനികൾ പങ്കെടുത്തു. 23 വർഷത്തെ സേവന പാരമ്പര്യമുള്ള വേദിയുടെ പ്രവർത്തനങ്ങളെ കുറിച്ച് സുർസീ ഷഫീക്കും ശബ്നം നിസാറും വിശദീകരിച്ചു.
അവശ്യഘട്ടങ്ങളിൽ പകച്ചുപോകാതെ സി.പി.ആർ ഉൾപ്പടെ എമർജൻസി ആയി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള പൊതുവിജ്ഞാന ക്ലാസ് ജരീർ ക്ലിനിക്കിലെ ജനറൽ പ്രാക്ടീഷണർ ഡോ. മൊണാലിസ ജി. ഡേവിഡ് നയിച്ചു. സെലിൻ ഫുഹാദ് സദസ്സിന്റെ സംശയങ്ങൾ നിവാരണം നടത്തി. ആയിഷ ഫിറോസും ഹാശിഫ സലീമും ഡോക്ടർക്ക് സ്നേഹോപഹാരം നൽകി. രസകരമായ വിവിധ കായിക വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു.
അമൽ റഫീഖിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഡ്രിൽ ഡാൻസ് ആകർഷകമായി. ഷറഫിയ റഫ്ഷദിന്റെ മൈലാഞ്ചിയിടലും അംറീൻ ഫിറോസിന്റെയും ഹഫ്നയുടെയും കലാവിരുതിൽ കുട്ടികളുടെ ഫേസ് പെയിൻറിങ്ങും സംഗമത്തിന് വർണപ്പകിട്ടേകി. നജ്ന സറൂക്കും ഷമീന സാദത്തും പരിപാടിയുടെ അവതാരകരായിരുന്നു. അംറീൻ ഫിറോസ് ഖിറാഅത്ത് നിർവഹിച്ചു. ഫെബിന തൻവീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.