താനൂർ സ്വദേശി ഖമീസ് ​മുശൈത്തിൽ നിര്യാതനായി

ഖമീസ്​ മുശൈത്ത്: മലയാളി യുവാവ്​ ഖമീസ്​ മുശൈത്തിൽ നിര്യാതനായി. മലപ്പുറം താനൂർ അട്ടത്തോട് സ്വദേശി സൂപ്പിമഖാനകത്ത് യൂസഫി​​​​​​​​​െൻറ മകൻ യൂഫിർ (25) ആണ്​ മരിച്ചത്​. മുന്ന് വർഷം മുമ്പ് നാട്ടിൽ നിന്നെത്തിയ യുവാവ്​ ഖമീസ്​ മുശൈത്തിൽ തോബ്​ (സൗദി വസ്​ത്രം) വിൽക്കുന്ന കടയിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരൻ യൂഫറും ഇതേ കടയിലെ ജീവനക്കാരനാണ്​. പിതാവ്​ യൂസഫും ഇവിടെ റെഡിമെയിഡ് വസ്ത്രശാലയിൽ ജോലിക്കാരനാണ്​. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇവിടെ മറവ് ചെയ്യും എന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: സുലൈഖ. സഹോദരി: സുനീറ.

Tags:    
News Summary - thanur native died in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.