ത്വാഇഫ്: സൗദി കിരീടാവകാശിയുടെ പേരിൽ നടക്കുന്ന ഒട്ടക മേളയുടെ മൂന്നാമത് പതിപ്പിന് ഞായറാഴ്ച ത്വാഇഫ് ഒട്ടക ചത്വരത്തിൽ തുടക്കമായി.
മൊത്തം 53 ദശലക്ഷം റിയാൽ സമ്മാനത്തുകക്ക് വേണ്ടിയുള്ള 532 ഇനം ഓട്ടക മത്സങ്ങൾ മേളയിൽ നടക്കും. അറേബ്യൻ പൈതൃകമായ ഒട്ടകയോട്ട മത്സരത്തെ പ്രോത്സാഹിപ്പിക്കാനും വിനോദ സഞ്ചാരമേഖലയുടെ അഭിവൃദ്ധിക്കും സാമ്പത്തിക വികസനത്തിനും വേണ്ടിയാണ് മേള സംഘടിപ്പിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ഒട്ടകങ്ങളെ ഉൾപ്പെടുത്തി 11 ദിവസം നീളുന്ന പ്രാഥമിക മത്സരങ്ങളോടെയാണ് ഉത്സവത്തിന് തുടക്കമായത്.
മാരത്തൺ ഉൾപ്പടെ 320 ഒട്ടക മത്സരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഓട്ടമത്സരത്തിൽ ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന ഒട്ടകത്തിെൻറ ഉടമക്ക് സൗദി കിരീടാവകാശിയുടെ സമ്മാനമായി ദശലക്ഷം റിയാൽ വിലമതിക്കുന്ന വാളാണ് ലഭിക്കുക. കഴിഞ്ഞ രണ്ടു വർഷവും നടന്ന മേളകൾ വലിയ വിജയമായെന്ന് സംഘാടകർ വ്യക്തമാക്കി. ഒട്ടകപ്പന്തയത്തിലും ആരാധകരിലും ആവേശംവിതച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സമാപന ചടങ്ങുകളിൽ പങ്കെടുക്കും.
റിയാദ് ആസ്ഥാനമായി അന്താരാഷ്ട്ര ഒട്ടക ഫെഡറേഷൻ സ്ഥാപിച്ചതിനെ തുടർന്ന് ഒട്ടക കായിക വിനോദത്തിനായുള്ള ലോകത്തിലെ ആദ്യ രാജ്യമായി സൗദി മാറുകയായിരുന്നു. 2019െൻറ മധ്യത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ച ലോകത്തിലെ ഏറ്റവും വലിയ ഒട്ടകത്തിെൻറ പ്രതിരൂപവും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഒട്ടക മഹോത്സവം തുടക്കം മുതൽ നിരവധി ലോക റെക്കോർഡുകൾ നേടിയത് സാംസ്കാരികവും സാമ്പത്തികവുമായ നേട്ടങ്ങൾക്ക് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.