അബഹ: ഖമീസ് മുശൈത്തിനടുത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശി ഹബീബുല്ല ബാഷയുടെയും രോഗം മൂലം മരിച്ച തിരുവനന്തപുരം അനവൂർ സ്വദേശി സുരേഷിെൻറയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. വാദി ബിൻ ഹഷ്ബല്‍ ഹീമ റോഡിൽ ഹബീബുല്ല ബാഷ ഓടിച്ച ട്രെയിലർ കുന്നിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അബഹയിൽനിന്ന് മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ ബംഗളൂരുവിലെത്തിച്ചു.
മൂന്ന് മാസം മുമ്പാണ് തിരുവനന്തപുരം അനവൂർ സ്വദേശി സുരേഷ് അബഹയിൽ മരിച്ചത്. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗം ഇബ്രാഹിം പട്ടാമ്പി, ഷമീർ ഇബ്രാഹിം, ശിഹാബുദ്ദീൻ മാട്ടുമ്മൽ, പാച്ചി എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.