ജിസാൻ: കഴിഞ്ഞദിവസം ജിസാൻ സബിയയിൽ ഹൃദയസ്തംഭനം മൂലം മരിച്ച ഒഡിഷ സ്വദേശി ശൈഖ് ഖാദിം അഹ്സനീസിെൻറ മൃതദേഹം ജിസാനിൽ ഖബറടക്കി. 28 വർഷത്തോളം പ്രവാസിയായ ഖാദിം സബിയയിൽ വർക്ഷോപ്പിൽ ജീവനക്കാരനായിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്. സബിയയിലെ കെ.എം.സി.സി വെൽഫെയർ ടീമിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച മൃതദേഹം ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങുകയും സബിയ ഖാലിദിയ മഖ്ബറയിൽ ഖബറടക്കുകയും ചെയ്തു. ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ടീം അംഗം മുഖ്താർ അഹമ്മദ്, കെ.എം.സി.സി അംഗങ്ങളായ കുഞ്ഞിമുഹമ്മദ് തൃപ്പനച്ചി, ഷമീർ അമ്പലപ്പാറ, ബഷീർ ആക്കോട്, സാദിഖ് എന്നിവർ മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.
സഹോദരൻ നഈം, ആരിഫ് ഒരുക്കുങ്ങൽ, കബീർ പൂക്കോട്ടൂർ, ഷംസു മണ്ണാർക്കാട്, ഷംസു പുല്ലാര, ജാബിർ കാവനൂർ, ജൂലി സനാഇയ്യ, റിയാസ് സനാഇയ്യ, നജിം, സലിം ബാബു, അസ്റാർ, സോനു തുടങ്ങിയവർ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. ജിസാൻ സബിയയിൽ കഴിഞ്ഞദിവസം ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം മഞ്ചേരി കാരക്കുന്ന് പുലത്ത് സ്വദേശി കട്ടേക്കാടൻ ഇബ്രാഹീമിെൻറ (42) മൃതദേഹവും കഴിഞ്ഞ ദിവസം ഖബറടക്കി. സബിയയിൽ ശുദ്ധജല വിതരണ കമ്പനിയിലെ വിതരണ ജീവനക്കാരനായിരുന്നു. സബിയ ജനറൽ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങിയ മൃതദേഹം കുഞ്ഞിമുഹമ്മദ് തൃപ്പനച്ചിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി സുഹൃത്തുക്കളുടെയും മറ്റും സാന്നിധ്യത്തിൽ സബിയ ഖാലിദിയ്യ മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.